NEWS

ഓണം: കെ.എസ്.ആർ.ടി.സി റിസർവേഷൻ തുടങ്ങി

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. 18 മുതൽ സെപ്തംബർ രണ്ട് വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നടത്തുന്ന സർവീസുകൾക്കാണ് ബുക്കിംഗ്. www.keralartc.comലൂടെയും എന്റെ കെ.എസ്.ആർ.ടി.സി നിയോ ഒ.പി.ആർ.എസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റുകൾ മുൻകൂട്ടി ഉറപ്പാക്കാം. റിസർവേഷൻ കൗണ്ടറുകളിലും ബുക്കിംഗ് സൗകര്യമുണ്ടാകും.

Read News ⏭️

Back to top button