തീയായി സായ്

സാംബരാല യേതിഗട്ട് ജനു.12ന്
സായ് ദുർഗ തേജ് നായകനായി രോഹിത് കെ.പി സംവിധാനം ചെയ്യുന്ന സാംബരാല യേതിഗട്ട് സംക്രാന്തി റിലീസായി ജനുവരി 12ന് ലോക വ്യാപകമായി പ്രദർശനത്തിന് എത്തും.
വിരൂപാക്ഷ, ബ്രോ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കുശേഷം സായ് ദുർഗ തേജ് നായകനാകുന്ന ചിത്രത്തിന് 150 കോടിയാണ് ബഡ്ജറ്റ്. ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കിയാണ് അണിയറ പ്രവർത്തകർ റിലീസ് തീയതി പ്രഖ്യാപിച്ചത്.
മലയാള താരം ഐശ്വര്യലക്ഷ്മി ആണ് നായിക.ജഗപതി ബാബു, സായ് കുമാർ, ശ്രീകാന്ത്, അനന്യ നാഗല്ല എന്നിവരാണ് മറ്റു താരങ്ങൾ.
പ്രൈഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ . ശബരി.
Business ⏭️


