CINEMA

കാത്തിരിപ്പിന് വിരാമം, ‘ജയിലർ 2’ ടീസർ പുറത്ത്; റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ


ജയിലർ സിനിമയിൽ രജനികാന്തും മോഹൻലാലും

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ജയിലർ’ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സിനിമയുടെ റിലീസ് തീയതിയും നിർമ്മാതാക്കളായ സൺ പിക്‌ചേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിലീസിനെക്കുറിച്ച് മാസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് സൺ പിക്‌ചേഴ്സ് ടീസർ പങ്കുവച്ചത്. ഒക്ടോബർ 15ന് ജയിലർ- 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്ന അടിക്കുറിപ്പോടെയാണ് ടീസർ എത്തിയിരിക്കുന്നത്. നവരാത്രി പ്രമാണിച്ചാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. അവധി ദിവസങ്ങൾ ആയതിനാൽ ചിത്രത്തിന്റെ കളക്ഷന് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.

ടീസറിൽ രജനികാന്തിന്റെ ലുക്ക് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും താരത്തിന്റെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന ചില ദൃശ്യങ്ങൾ ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. 2023ലെ വമ്പൻ വിജയത്തിന് ശേഷം സംവിധായകൻ നെൽസൺ ദിലീപ്‌ കുമാറും അനിരുദ്ധ് രവിചന്ദറും രജനികാന്തിനൊപ്പം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ജയിലർ 2-നുണ്ട്. ചിത്രീകരണം ഈ വർഷം ആദ്യമേ പൂർത്തിയായിരുന്നു.

വിരമിച്ച ജയിലറായ മുത്തുവേൽ പാണ്ഡ്യൻ തന്റെ മകനെ ആക്രമിച്ചവർക്കെതിരെ അധോലോക ബന്ധങ്ങൾ ഉപയോഗിച്ച് നടത്തുന്ന പ്രതികാരമായിരുന്നു ഒന്നാം ഭാഗത്തിന്റെ പ്രമേയം. ആക്ഷനും ഡാർക്ക് കോമഡിയും നിറഞ്ഞ ചിത്രം തമിഴ് സിനിമയിലെ തന്നെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നായി മാറിയിരുന്നു.

രണ്ടാം ഭാഗത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തിൽ നിന്നും മോഹൻലാലും കന്നടയിൽ നിന്നും ശിവരാജ്കുമാറും അതിഥി വേഷങ്ങളിൽ വീണ്ടും എത്തിയേക്കുമെന്നാണ് സൂചന. ഇതുകൂടാതെ ബോളിവുഡിൽ നിന്നും വൻ താരനിരയെയാണ് അണിയറപ്രവർത്തകർ ഇത്തവണ ഒപ്പം കൂട്ടിയിരിക്കുന്നത്. മിഥുൻ ചക്രവർത്തി, വിദ്യാ ബാലൻ, ഹൃതിക് റോഷൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എന്നാൽ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.


Alappara Kelappurom! #Jailer2 storms into theatres worldwide on October 15 🔥 #Jailer2FromOct15 @rajinikanth @Nelsondilpkumar @anirudhofficial @vijaykartikdop @Nirmalcuts @ChethanDsouza @AlwaysJani @KiranDrk #PallaviSingh @valentino_suren @kabilanchelliah @RIAZtheboss pic.twitter.com/mY50qNOSQh
— Sun Pictures (@sunpictures) July 2, 2026




Source link

Back to top button