ഗംഭീര ഫൺ റൈഡിന് മെൽകൗ പോണ്ടിച്ചേരി

ആദ്യ ടീസർ പുറത്ത്
അർജുൻ അശോകന് ജന്മദിന ആശംസയുമായി മെൽകൗ പോണ്ടിച്ചേരി ആദ്യ ടീസർ പുറത്ത്. അർജുൻ അശോകൻ, ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്നു. ഒരു സംഘം സുഹൃത്തുക്കൾ കേരളത്തിൽ നിന്ന് പോണ്ടിച്ചേരിയിൽ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ആദ്യാവസാനം ചിരിയും ത്രില്ലുമായി യൗവനത്തിന്റെ ആഘോഷമായി ഒരുങ്ങുന്ന ചിത്രത്തിന്റെഇതിവൃത്തം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അന്നാമ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതുമുഖം ശ്രീലക്ഷ്മി വിജയൻ ആണ് നായിക. സംവിധായകൻ കൂടിയായ സനൂപ് തൈക്കുടം ആണ് രചന. ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.
അരുൺ ഗോപി എക്സൈറ്റ്മെന്റിന്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി, സംഗീതം - ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് - സാഗർ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ. വിതരണംഗുഡ് വിൽ എന്റർടെയ്ൻമെന്റ് . ദി പ്ലോട്ട് പിക്ചേഴ്സ് ആണ് ഓവർസീസ് വിതരണാവകാശം. പി.ആർ.ഒ - ശബരി.
Business ⏭️


