NEWS

തളിപ്പറമ്പിലെ പരാജയം: എം.വി. ഗോവിന്ദനെ വിമർശിച്ച പ്രാദേശിക നേതാക്കൾക്കെതിരെ സിപിഎം നടപടി


കണ്ണൂർ ∙ നിയമസഭ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ പരാജയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ച പ്രാദേശിക നേതാക്കൾക്കെതിരെ നടപടി. കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ.പി. പ്രകാശൻ, കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവർക്ക് എതിരെയാണ് നടപടി‌. പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. ഷൈജുവിനെ ലോക്കൽ കമ്മിറ്റി അംഗത്വത്തിൽ നിന്നും പുറത്താക്കി. എം.വി. ഗോവിന്ദനെയും മുൻ എംഎൽഎ ജയിംസ് മാത്യുവിനെയും വിമർശിച്ചായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.


Source link

Back to top button