ഡ്രാഗണിന് രണ്ടാം ഭാഗം; ആലിയ ഭട്ടും മനോജ് ബാജ് പേയിയും ഷാഹിദ് കപൂറും

ജൂനിയർ എൻ.ടി.ആർ നായകനായി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഡ്രാഗണിന് രണ്ടാം ഭാഗം. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും ഷാഹിദ് കപൂറുംരണ്ടാം ഭാഗത്തിൽ നിർണായക വേഷത്തിൽ എത്തുന്നു. പ്രതിനായക വേഷത്തിലേക്കാണ് ഷാഹിദ് കപൂർ എത്തുന്നത്. ടൊവിനോ തോമസിന് നിശ്ചയിച്ച വേഷം ആണ് അവതരിപ്പിക്കുന്നത്.
കൽക്കി 2898 എഡിക്കു ശേഷം തെലുങ്കിൽ ആലിയ ഭട്ട് അഭിനയിക്കുന്ന ചിത്രം ആണ് ഡ്രാഗൺ. ആദ്യ ഭാഗത്തിൽ ബോളിവുഡ് താരം മനോജ് ബാജ് പേയി നിർണായക വേഷത്തിൽ എത്തുന്നുണ്ട്. രുക്മിണി വസന്ത് ആണ് ചിത്രീകരണം പുരോഗമിക്കുന്ന ആദ്യ ഭാഗത്തിൽ നായിക. ഇതാദ്യമായാണ് എൻ.ടി.ആറും രുക്മിണി വസന്തും ഒരുമിക്കുന്നത്.
അനിൽ കപൂർ, ബിജുമേനോൻ, ഖുശ്ബു , ഗുരു സോമസുന്ദരം, രാജീവ് കനകല, ആശുതോഷ് റാണ, അൻഷുമാൻ പുഷ്കർ, സിദ്ധാന്ത് ഗുപ്ത, പ്രഭാസ് ശ്രീനു, ശത്രു, ശിവ, ഭിമൽ ജീത് ഒബറോയ്, എൻതുതുസെലോ പ്രിൻസ് ഗ്രൂട്ട്ബൂം, അലക്സാണ്ടർ മിസെവ്, ബെനഡിക്ട് പോൾ ഗാരറ്റ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൈത്രി മൂവി മേക്കേഴ്സ്, എൻടിആർ ആർട്സ് എന്നീ ബാനറുകളിൽ നന്ദമൂരി കല്യാൺ റാം, നവീൻ യേർനേനി, വൈ. രവി ശങ്കർ എന്നിവർ ചേർന്നാണ് നിർമ്മാണം.
Business ⏭️


