CINEMA

അപർണ ദാസ് കന്നടയിൽ

മലയാളം, തമിഴ് സിനിമകളിൽ സാന്നിധ്യമറിയിച്ച അപർണ ദാസ് കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. മനോരഞ്ജൻ രവിച്ചന്ദ്രൻ നായകനാകുന്ന ‘സർവേ ജനാഃ സുഖിനോ ഭവന്തു’ എന്ന ചിത്രത്തിൽ അപർണ ദാസ് ആണ് നായിക. അപർണയുടെ പിറന്നാൾ ദിനത്തിൽ ആശംസയുമായി അണിയറ പ്രവർത്തകർ ക്യാരക്ടർ ലുക്ക് പുറത്തിറങ്ങി. നവാഗതനായ സുനിൽ രുദ്രപ്രഭ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. പൃഥ്വി അംബാർ പ്രതിനായക വേഷത്തിലെത്തുന്നു . എസ്.വി. എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എസ്.വി. നാരായണനും എസ്.വി. കൃഷ്ണമൂർത്തിയും ചേർന്നാണ് നിർമ്മാണം.

എസ്.വി. എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. പൂർണചന്ദ്ര തേജസ്വിയാണ് സംഗീതം ഒരുക്കുന്നത്. കാർത്തിക് എസ് ഛായാഗ്രഹണം നിർവഹിക്കുന്നു. കെ.എം. പ്രകാശാണ് എഡിറ്റിംഗ് .അതേസമയം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശനിലൂടെ വെള്ളിത്തിരയിലേക്ക് വന്ന താരം ആണ് അപർണ ദാസ്. മനോഹരം, പ്രിയൻ ഒാട്ടത്തിലാണ്, സ്ക്രീട്ട്, ആനന്ദ് ശ്രീബാല തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ. തമിഴിൽ വിജയ് നായകനായ ‘ബീസ്റ്റ്’ ആണ് അരങ്ങേറ്റ ചിത്രം. ‘ദാദ’യിലെ നായിക കഥാപാത്രം ഏറെ പ്രശംസ നേടികൊടുത്തു. ‘വദന്തി’ എന്ന തമിഴ് വെബ് സീരിസിലും അഭിനയിച്ചു.ആദികേശവ് ആണ് തെലുങ്ക് അരങ്ങേറ്റ ചിത്രം.


Business ⏭️

Back to top button