CINEMA

ശ്രീനാഥ് ഭാസി ചോദിക്കുന്നു ക്രെഡിറ്റ് സ്കോർ ഉണ്ടോ ?

ശ്രീനാഥ് ഭാസി നായകനായി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന ‘ക്രെഡിറ്റ് സ്കോർ’ ടീസർ പുറത്തിറങ്ങി. എ ട്രൂ സ്റ്റോറി ഓഫ് മില്യൺസ്” എന്നാണ് ടാഗ് ലൈൻ. ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ ആയി ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ഒരേ സമയം ത്രില്ലർ ആയും, ഡ്രാമ ആയും കഥ പറയുന്നു. സുഹാസിനി മണിരത്നം, സോഹൻ സീനുലാൽ, ചാന്ദിനി, മാല പാർവതി, സാബുമോൻ, കുടശ്ശനാട് കനകം, ബാലാജി ശർമ, പ്രമോദ് (ഉപ്പ്), അയ്യപ്പ ബൈജു, മനോജ് ഗിന്നസ്, ജാസിം (ചൂരൽ), ബിനോജ് കുളത്തൂർ, അജി ധന്വന്തരി, സുമിൻ, ഹരി നമ്പൂതിരി, നിഖിൽ, ലെന, ജഗദീഷ് പ്രസാദ്, ശരത് വിനായക്, ഷാജി ഫ്രാൻസിസ് എന്നിവരാണ് മറ്റ് താരങ്ങൾ. ഇഎഫ്ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ വിവേകാനന്ദ എസ് ആണ് നിർമ്മാണം.സഹനിർമ്മാതാക്കൾ ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു ഛായാഗ്രഹണം – പ്രദീപ് നായർ,സംഭാഷണം – അർജുൻ ടി എസ്, എഡിറ്റിംഗ് – ജെകെ, സംഗീതം – പി എസ് ജയഹരി, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം. പി.ആർ. ഒ ശബരി.


Business ⏭️

Back to top button