വിചിത്ര കല്യാണവുമായി സജിൻ ഗോപുവും നിഖില വിമലും

ഗോലു ഗോലു ഗോലുമാല ആടി കറങ്ങി!’’ വിചിത്ര സംഭവങ്ങളും കൗതുകങ്ങളുമായി ’ധൂമകേതു”വിലെ ’ചിരഞ്ജീവി” എന്ന ആദ്യ ഗാനം പുറത്തിറങ്ങി. സജിൻ ഗോപുവിന്റെയും നിഖില വിമലിന്റെയും വിചിത്രമായ കല്യാണ ദൃശ്യങ്ങളാണ് ’ചിരഞ്ജീവി’ ഗാനത്തിൽ. വിനായക് ശശികുമാറിന്റെ വരികൾക്ക്് അങ്കിത് മേനോനാണ് ഈണം . മലയാളി മങ്കീസ് ആണ് പാട്ടുകാർ. ’മന്തി പോലും ഉപ്പുമാവിൻ ടേസ്റ്റിൽ ഒതുങ്ങി…” തുടങ്ങിയ രസമുള്ള വരികളും വേറിട്ട ഈണവുമായാണ് ഗാനം.
പ്രേക്ഷകരേവരും ഏറ്റെടുത്ത ’നെയ്മറി”ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ .ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ഹാപ്പി അവേഴ്സ് എന്റർെടയ്ൻമെന്റിന്റെയും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസിന്റെയും ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് നിർമ്മാണം. രചന നിർവഹിക്കുന്നത് സോണിയും മനുവും ചേർന്നാണ്. ഛായാഗ്രഹണം: ജിന്റാേ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വിതരണം : ഭാവന റിലീസ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
Business ⏭️


