വേറെ കളി വേറെ നിയമം, ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ സെക്കന്റ് ലുക്ക്

ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ടൈറ്റൻസ് സെക്കന്റ് ലുക്ക് പുറത്ത്. സെക്കന്റ് ലുക്ക് പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും അണിയറ പ്രവർത്തകർ പുറത്തിറക്കി. ഒക്ടോബർ ഒന്നിന് ആഗോള റിലീസായി പ്രദർശനത്തിന് എത്തും. ഡിഫറന്റ് ഗെയിംസ്, ഡിഫറന്റ് റൂൾസ് എന്ന കുറിപ്പോടെയാണ് പോസ്റ്റർ. ത്രില്ലർ മൂഡിൽ ഒരുക്കുന്ന ചിത്രം പ്രിൻസ് ജോയി സംവിധാനം ചെയ്യുന്നു.
അനുഗ്രഹീതൻ ആന്റണിയിലൂടെ ശ്രദ്ധ നേടിയ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ആടു 3യ്ക്കുശേഷം ജയസൂര്യയും വിനായകനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. സൂപ്പർ ഹിറ്റായ എബ്രഹാം ഓസ്ലറിനുശേഷം നേരമ്പോക്ക്, മാനുവൽ മൂവിമേക്കേഴ്സ് എന്നീ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ എന്നിവർ ചേർന്നാണ് നിർമ്മാണം.അവനിർ ടെക്, ബാബു ഏട്ടൻ ഫിലിംസ് എന്നീ ബാനറുകളും നിർമ്മാണ പങ്കാളികളാണ്. രചന ജെയിംസ് സെബാസ്റ്റിൻ, ഛായാഗ്രഹണം വിഷ്ണു ശർമ്മ, എഡിറ്റർ ഷമീർ മുഹമ്മദ്, ഗാനങ്ങൾ മുത്തു, സംഗീതം ഡോൺ വിൻസെന്റ്, പ്രൊക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂട്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.
Business ⏭️


