NEWS

കോവളവും അരുവിക്കരയും പുതിയ ജില്ലയിൽ ചേർക്കണം, മുഖ്യമന്ത്രിയോട് ആവശ്യപ്പെടും: നെയ്യാറ്റിൻകരയ്ക്കായി എൻ. ശക്തൻ


തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതിയ ജില്ലകൾ അനുവദിക്കുമ്പോൾ നെയ്യാറ്റിൻകര ജില്ലയും ഉണ്ടാകണമെന്ന് മുൻ സ്പീക്കറും നെയ്യാറ്റിൻകര എംഎൽഎയുമായ എൻ. ശക്തൻ. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കൂടിയായ അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മനോരമ ഓൺലൈനോടു പറഞ്ഞു. നെയ്യാറ്റിൻകര, പാറശ്ശാല, കോവളം, കാട്ടാക്കട എന്നീ നാല് മണ്ഡലങ്ങൾ തിരുവനന്തപുരം ജില്ലയിൽനിന്നു വിഭജിച്ച് പുതിയ ജില്ല ആക്കണമെന്നാണ് ശക്തന്റെ ആവശ്യം.∙ മൂവാറ്റുപുഴ ജില്ല രൂപീകൃതമാകും എന്നതിന് ഉറപ്പൊക്കെ മുഖ്യമന്ത്രി നൽകിയിട്ടുണ്ടല്ലോ. നെയ്യാറ്റിൻകര ജില്ല എന്ന ആവശ്യവും നേരത്തെയുള്ളതാണല്ലോ? നെയ്യാറ്റിൻകര ജില്ല വേണമെന്ന ആവശ്യം ഞാൻ ഔദ്യോഗികമായി ഉന്നയിക്കും. പുതിയ ജില്ല അനുവദിക്കുമ്പോൾ സ്വാഭാവികമായും നെയ്യാറ്റിൻകര ജില്ലയും അനുവദിക്കണം. കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല നെയ്യാറ്റിൻകരയാകണം. ഈ ജില്ല വേണമെന്നുള്ളത് കുറേ കാലമായി ഇവിടത്തെ ജനങ്ങൾ ഉന്നയിക്കുന്ന ആവശ്യമാണ്.∙ നെയ്യാറ്റിൻകര ജില്ല എന്ന ആവശ്യവുമായി ഒരു സമിതിയൊക്കെ ഉണ്ടല്ലോ. എംഎൽഎ എന്ന നിലയിൽ താങ്കളുടെ നീക്കം എങ്ങനെയായിരിക്കും? അത് ഉറപ്പായും ആവശ്യപ്പെടും. നെയ്യാറ്റിൻകര ജില്ല അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോടും പരസ്യമായും ആവശ്യപ്പെടും. പുതിയ ജില്ലകൾ പരിഗണിക്കുമ്പോൾ നെയ്യാറ്റിൻകരയും അനുവദിക്കണം.


Fashion ⏭️

Back to top button