CINEMA

ചിലർ വാഴും ചിലർ വീഴും, ഗാംബ്ളിംഗിന് ദുൽഖർ


ഐ ആം ഗെയിം ട്രെയിലറിൽ ദുൽഖർ സൽമാൻ

ഐ ആം ഗെയിം ട്രെയിലർ

ഗാംബ്ളിംഗും ക്രിക്കറ്റും ആക്ഷനും ത്രില്ലറും നിറഞ്ഞ മെഗാ സ്റ്റൈലിഷ് മാസ് ചിത്രം ആണ് ദുൽഖർ സൽമാൻ നായകനായ എെ ആം ഗെയിം എന്ന് ട്രെയിലർ . ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറായ എെ ആം ഗെയിം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ആഗസ്റ്റ് 20ന് റിലീസ് ചെയ്യും . ഇതുവരെ കാണാത്ത സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ആയിരിക്കും ദുൽഖർ സൽമാനും സംവിധായകൻ നഹാസ് ഹിദായത്തും ആദ്യമായി ഒരുമിക്കുന്ന ഐ ആം ഗെയിം. പ്രേക്ഷകരെ ആദ്യാവസാനം ത്രസിപ്പിക്കുകയും , ചേസ് രംഗങ്ങളും കൊണ്ട് സമ്പന്നവുമാണ്. തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് എന്നിവരും ട്രെയിലറിലുണ്ട്. ആന്റണി വർഗീസ്, പാർത്ഥ് തിവാരി, കയാദു ലോഹർ തുടങ്ങി നീണ്ട താരനിരയുണ്ട്.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്ന് സംഭാഷണം എഴുതുന്നു. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ്‌ . മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി പ്രദർശനത്തിന് എത്തും. പി.ആർ.ഒ- ശബരി


Business ⏭️

Back to top button