CINEMA

‘ക്ലാസിക്കൽ ഡാൻസ് അരങ്ങേറ്റമോ’?; പരിഹസിച്ചയാളുടെ വായടപ്പിച്ച് സിന്ധുകൃഷ്‌ണ, കുടുംബകാര്യങ്ങളിൽ തലയിട്ടവർക്കും മറുപടി


സിന്ധു കൃഷ്‌ണ, അഹാന കൃഷ്‌ണ

അഹാന കൃഷ്‌ണ- നിമിഷ് രവി വിവാഹത്തിന് താരത്തിന്റെ അമ്മൂമ്മയായ വസന്തയെ ക്ഷണിക്കാത്തതിനെ വിമ‌ർശിച്ചുള്ള മോശം കമന്റിന് മറുപടിയുമായി സിന്ധുകൃഷ്‌ണ. ‘അഹാനയുടെ മകളുടെ വിവാഹത്തിന് സിന്ധു കൃഷ്‌ണയ്‌ക്ക് ക്ഷണം ഉണ്ടാകട്ടെ’ എന്ന കമന്റിനാണ് മറുപടി നൽകിയത്. ‘ആ വലിയ മനസിന് നന്ദിയുണ്ട് കേട്ടോ എന്നായിരുന്നു സിന്ധു കൃഷ്‌ണയുടെ മറുപടി.

അമ്മൂമ്മയുമായുണ്ടായ വ്യക്തിപരമായ പ്രശ്‌നത്തെക്കുറിച്ച് അഹാനതന്നെ നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. അക്കാര്യത്തിൽ അഹാനയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകൾ സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്. അമ്മൂമ്മയ്‌ക്കുപുറമെ സിന്ധു കൃഷ്‌ണയുടെ സഹോദരിയുടെ മകൾ തൻവി സുധീറിനെ വിവാഹത്തിന് ക്ഷണിക്കാത്തതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഇതിനുപുറമെ, വിവാഹദിവസത്തെ അഹാനയുടെ ലുക്കിനെ പരിഹസിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. സിന്ധു കൃഷ്‌ണ പങ്കുവച്ച അഹാനയുടെ വിവാഹ ചിത്രങ്ങൾക്ക് താഴെയാണ് മോശം കമന്റുകളിലേറെയും നിറയുന്നത്. ‘അഹാനയെ കാണാൻ ഭരതനാട്യത്തിന് ഒരുങ്ങി നിൽക്കുന്ന കുട്ടിയെപ്പോലെ’ എന്നാണ് പലരും കുറിച്ചത്. അത്തരം കമന്റുകൾക്ക് ചുട്ട മറുപടി നൽകാനും സിന്ധു കൃഷ്‌ണ മറന്നില്ല. അഹാന എന്താ ക്ലാസിക്കൽ ഡാൻസ് അരങ്ങേറ്റത്തിന് പോകുകയാണോയെന്ന കമന്റിന് ‘ഞാനും പോകുന്നുണ്ട്, നിങ്ങൾ വരുന്നുണ്ടോ’ എന്നാണ് അവർ മറുപടി നൽകിയത്.

അതേസമയം, സിന്ധുകൃഷ്‌ണയെ കൂടാതെ മറ്റനേകം പേരും മോശം കമന്റുകളെ വിമർശിച്ച് രംഗത്തെത്തി. ‘കമന്റ് വിഭാഗത്തിൽ കുറേ ഓൺലൈൻ അയൽക്കൂട്ടം അമ്മച്ചിമ്മാരും അപ്പച്ചന്മാരും സാരി പോരാ, ലിപ്‌സ്റ്റിക് പോരാ, സ്വർണം ശരിയായില്ല, ഭരതനാട്യം മോഡൽ, അങ്ങനെ അങ്ങനെ ടിപ്പിക്കൽ കുറ്റം പറച്ചിൽ അമ്മായിമാർ. ഒരു കപ്പിളിനെ കാണുമ്പോൾ അവർക്ക് ആശംസകൾ നേരുന്നതിന് പകരം ഈ ജന്തുക്കൾ കുറ്റം പറഞ്ഞു നടക്കുന്നു. വർഷങ്ങളായുള്ള കലാരൂപം ഇപ്പോൾ ഓൺലൈനിലേക്ക് മാറി’ പ്രേക്ഷകരിൽ ഒരാൾ കുറിച്ചു. ‘ഇത് സത്യസന്ധമായ കാര്യം’ എന്നാണ് ഈ കമന്റിനെ പിന്തുണച്ചുകൊണ്ട് സിന്ധു കൃഷ്‌ണ കുറിച്ചത്.

RELATED TOPICS: AHANA KRISHNA, AHANA KRISHNA WEDDING, TROLL COMMENTS, SINDHU KRISHNA


Business ⏭️

Back to top button