CINEMA

ഗ്യാങ്സ്റ്ററായി ലോകേഷ്, ഫയറായി വാമിഖ


ലോകേഷ് കനകരാജ്,​ വാമിഖ

ഡിസി ട്രെയിലർ

ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ യുടെ ട്രെയിലർ പുറത്തിറങ്ങി. പൊലീസ് കുറ്റം ചെയ്താൽ ആരായിരിക്കും ശിക്ഷിക്കുക എന്ന ചോദ്യം ഉയർത്തുന്നതാണ് ട്രെയിലർ. ചോരക്കളിയും വെടിവയ്പ്പും പ്രണയവും വൈകാരിക നിമിഷങ്ങളും കോർത്തിണക്കി ഗ്യാങ്‌സ്റ്റർ ഡ്രാമയായ മാറ്റിയ ഡിസിയിലൂടെ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്നു. വാമിഖ ഗബ്ബിയാണ് നായിക .

ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് വേഷമിടുമ്പോൾ, ചന്ദ്രയാണ് വാമിഖ . ചിത്രത്തിന്റെ മൂഡ് കൃത്യമായും പ്രേക്ഷകരിലെത്തിക്കുന്ന ട്രെയിലറിന്റെ ഹൈലൈറ്റ് അനിരുദ്ധ് ഒരുക്കിയ പശ്‌ചാത്തല സംഗീതമാണ്. അതിനൊപ്പം വമ്പൻ ആക്ഷൻ രംഗങ്ങളും കാണിച്ചു തരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഡിസി ആഗസ്റ്റ് 7 ന് ആഗോള റിലീസായി എത്തും.

കേരളത്തിലും കർണാടകത്തിലും പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഡിസ്ട്രിബുഷൻ പാർട്ണർ. ഛായാഗ്രഹണം: മുകേഷ് ജി, ചിത്രസംയോജനം: ജി കെ പ്രസന്ന, , വസ്ത്രാലങ്കാരം: അരുൺ മാതേശ്വരൻ, പി.ആർ.ഒ ശബരി


Business ⏭️

Back to top button