NEWS
പത്തനംതിട്ടയിൽ കനത്ത മഴ; റാന്നി ടൗൺ മുങ്ങി, കടകളിൽ വെള്ളം കയറി: മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു

പത്തനംതിട്ട ∙ പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, ജില്ലയിലെ എവിടെയും ഉരുൾപൊട്ടൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് കലക്ടർ അറിയിച്ചു. മണ്ണിടിച്ചിൽ ആണ് ഉണ്ടായതെന്നാണ് നിഗമനം. രണ്ടു മണിക്കൂറിൽ പെയ്ത മഴയിൽ റാന്നി ടൗൺ മുങ്ങി. ടൗണിലെ കടകളിൽ വെള്ളം കയറി. റാന്നി മേഖലയിൽ കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണു ചെയ്തതെന്നു കലക്ടർ എ. നിസാമുദീൻ അറിയിച്ചു. 300 മില്ലിമീറ്റർ വരെ മഴയാണു ചെയ്തത്. ഇതോടെ വലിയ തോതിൽ വെള്ളം ഒഴുകിയെത്തി. ശബരിമല റോഡിൽ കണമല അട്ടിവളവിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗത തടസ്സമുണ്ടായി. മൂഴിയാർ ഡാം ഭാഗികമായി തുറന്നു. മണിയാർ ഡാമിലെ ഷട്ടറുകൾ അറ്റകുറ്റപ്പണിക്കായി തുറന്നിട്ടിരിക്കുകയാണ്. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. അച്ചൻകോവിലാർ കര കവിഞ്ഞു. അട്ടച്ചാക്കൽ ഭാഗത്ത് റോഡിൽ വെള്ളം കയറി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് 1, ശനി) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Fashion ⏭️


