NEWS

ഇറാന് ‘വലിയ വേദന’ നൽകാൻ ഇസ്രയേലും യുഎസും, തിരിച്ചടി ‘ഭ്രാന്ത’മായിരിക്കുമെന്ന് ഇറാൻ, ഇന്ത്യയെ ‘രക്ഷിച്ച് എഐ ഭൂതം’


രാജ്യാന്തര വിപണികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ആശങ്കയ്ക്കിടെ ഇറാനിലെ ഊർജ കേന്ദ്രങ്ങളിൽ സംയുക്ത ആക്രമണം നടത്താൻ ഇസ്രയേൽ-യുഎസ് സംയുക്തനീക്കം. ഇറാനെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന കനത്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതായി വിവരം. തിങ്കളാഴ്ച ഓഹരി വിപണികൾ അടക്കം തുറക്കുന്നതിനു മുൻപ് ആക്രമണം പൂർത്തിയാക്കാനാണ് ഇരുരാജ്യങ്ങളും ഉദ്ദേശിക്കുന്നത്. ഇറാൻ ആക്രമണത്തിന്റെ ആഘാതം വിപണികളിലേക്ക് പടരാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. കഴിഞ്ഞ ദിവസം ക്യാംപ് ഡേവിഡിൽ നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ ചർച്ച നടന്നിരുന്നു. ട്രംപിനെ കണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് പുതിയ നീക്കങ്ങളെന്നതും ശ്രദ്ധേയം.അതേസമയം, യുഎസ്-ഇസ്രയേൽ ആക്രമണമുണ്ടായാൽ അതേനാണയത്തിൽ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ പ്രതികരണം. അത്തരമൊരു നീക്കം ഭ്രാന്തൻ തീരുമാനമായിരിക്കുമെന്നും ഇരുരാജ്യങ്ങളുമായും ബന്ധമുള്ള ഊർജ കേന്ദ്രങ്ങളിൽ കനത്ത ആക്രമണം നടത്തുമെന്നാണ് ഇറാന്റെ നിലപാട്. ഇതിനായുള്ള തയാറെടുപ്പുകൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അമേരിക്കൻ നീക്കം ഹോർമുസ് വഴിയുള്ള കപ്പൽ നീക്കത്തെ കൂടുതൽ ബാധിക്കുമെന്നും ഇറാൻ പറയുന്നു. അതിനിടെ ക്രൂഡോയിൽ വില കയറ്റത്തിലാണ്. ബ്രെന്റ് ക്രൂഡോയിൽ 1.21% കയറി 87.93 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ല്യുടിഐ ക്രൂഡ് 84.67 ഡോളറിലെത്തി. യുഎഇയുടെ മർബൻ ക്രൂഡ് 84.67 ഡോളറിലാണ്. ഹോർമുസ് കടലിടുക്കിൽ കൂടുതൽ കപ്പലുകളെ തടഞ്ഞു തിരിച്ചയച്ചെന്ന ഇറാന്റെ പ്രഖ്യാപനമാണ് വിലയെ ബാധിച്ചത്. ഇത് രാജ്യാന്തര എണ്ണവ്യാപാരത്തിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് വിപണി. ‘എണ്ണയുദ്ധം’ ചെങ്കടലിലേക്കു കൂടി നീങ്ങിയതും തിരിച്ചടിയായി. മാർച്ചിനു ശേഷം ഇക്കൊല്ലം എണ്ണവില ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മാസമാണ് കടന്നു പോയത്. ബ്രെന്റ് 24 ശതമാനവും ഡബ്ല്യുടിഐ 21 ശതമാനവും ജൂലൈയിൽ ഉയർന്നു.


Fashion ⏭️

Back to top button