അഹാന ഇനി നിമിഷിന് സ്വന്തം; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് താരം

അഹാന കൃഷ്ണയും നിമിഷ് രവിയും
സെപ്തംബർ 13നാണ് നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹം നടന്നത്. ഇപ്പോഴിതാ വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് താരങ്ങൾ. താജ് കോവളത്ത് വച്ചായിരുന്നു വിവാഹം. ഇന്ന് വൈകിട്ട് ആറര മുതൽ സുബ്രഹ്മണ്യം ഹാൾ ട്രിവാൻഡ്രം ക്ലബിൽ വച്ചാണ് റിസപ്ഷൻ നടക്കുന്നത്.
‘എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മസുഹൃത്ത്, കൂട്ട്, എന്റെ പ്രിയപ്പെട്ടവൻ, ഒടുവിൽ എന്റെ ഭർത്താവും! നിന്നോടൊപ്പം എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ വേഗതയിലും സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് വയസാവണം, നമുക്ക് മാത്രമായൊരു ലോകം കെട്ടിപ്പടുക്കണം… ജീവിതകാലം മുഴുവൻ, അതിനുശേഷവും ഒരേ ടീമായി മുന്നോട്ട് പോകാം’- അഹാന പോസ്റ്റിൽ കുറിച്ചു.
RELATED TOPICS: AHANA KRISHNA, NIMISH RAVI, AHANA KRISHNA WEDDING, NIMISH RAVI MARRIAGE, അഹാന കൃഷ്ണ വിവാഹം
Business ⏭️


