SPORTS

അഭിമന്യു ഈശ്വരനെ വെട്ടി വൈഭവിനെ വൈസ് ക്യാപ്റ്റനാക്കി, പ്രശ്നം ‘എക്സ്പീരിയൻസെന്ന്’ ന്യായീകരണം!


മുംബൈ∙ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. റെഡ് ബോൾ ക്രിക്കറ്റിൽ 12 ഇന്നിങ്സുകൾ മാത്രം കളിച്ചിട്ടുള്ള വൈഭവിനെ പെട്ടെന്ന് നേതൃനിരയിലേക്കു കൊണ്ടുവരുന്നതിൽ സിലക്ടർമാർക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയതിനെ ന്യായീകരിക്കുകയാണ് ഈസ്റ്റ് സോൺ സിലക്ഷൻ കമ്മിറ്റി അംഗം മനീഷ് വർധൻ. വൈഭവിന് ഉത്തരവാദിത്തങ്ങൾ നൽകി വളർത്തിയെടുക്കുകയാണു ലക്ഷ്യമിടുന്നതെന്ന് മനീഷ് വർധൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.ഇഷാൻ കിഷൻ നയിക്കുന്ന ടീമിൽ സീനിയർ താരം അഭിമന്യു ഈശ്വരൻ ഉണ്ടായിട്ടും സിലക്ടർമാർ നേതൃനിരയിലേക്കു പരിഗണിച്ചിരുന്നില്ല. എന്നാൽ അഭിമന്യു ഈശ്വരന്റെ അത്ര അനുഭവ സമ്പത്ത് ഇല്ലാത്ത ഇഷാൻ ക്യാപ്റ്റനായുണ്ടാകുമ്പോൾ സീനിയർ താരം വൈസ് ക്യാപ്റ്റനാകുന്നത് ഉചിതമാകില്ലെന്നും വർധൻ‌ വ്യക്തമാക്കി. ദുലീപ് ട്രോഫി പ്ലേ ഓഫ് മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് സോണിനെതിരെയാണ് ഈസ്റ്റ് സോണിന്റെ ആദ്യ പോരാട്ടം.ഈസ്റ്റ് സോണ്‍ സ്ക്വാഡ്– ഇഷാൻ കിഷൻ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ, സുദീപ് കുമാർ ഗരാമി, ഷഹബാസ് അഹമ്മദ്, സൂരജ് സിന്ധു ജയ്സ്വാൾ, മുഹമ്മദ് ഷമി, മുകേഷ് കുമാർ, കുമാര്‍ കുശാഗ്ര, ശിഖർ മോഹൻ, അനുകൂൽ റോയ്, വിരാട് സിങ്, സുബ്രാൻഷു സേനാപതി, ഡെനിഷ് ദാസ്, അഭിജിത് സർക്കാർ.


Auto ⏭️

Back to top button