CINEMA
‘ധനുഷ് എനിക്ക് പിതൃതുല്യൻ, ആ സൗഹൃദം നഷ്ടപ്പെടുന്നത് ഏറ്റവും വലിയ നഷ്ടം’; വിഘ്നേഷ് ശിവൻ

നടൻ ധനുഷുമായുള്ള സൗഹൃദം നഷ്ടപ്പെട്ടതിൽ ഖേദിക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് സംവിധായകനും നടി നയൻതാരയുടെ ജീവിതപങ്കാളിയുമായ വിഘ്നേഷ് ശിവൻ. താൻ പിതൃതുല്യനായി കാണുന്ന വ്യക്തിയാണ് ധനുഷെന്നും അദ്ദേഹവുമായുണ്ടായിരുന്ന സൗഹൃദം നഷ്ടപ്പെട്ടതിൽ ഖേദിക്കുന്നുണ്ടെന്നും വിഘ്നേഷ് പറഞ്ഞു. ലവ് ഇൻഷ്യുറൻസ് കമ്പനിയെന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുകൾക്കിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Source link




