BUSINESS

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ‘ദ് നെയിം യു ക്യാന്‍ ട്രസ്റ്റ്’; കേരളത്തിൽ നിന്ന് പുതുചരിത്രം കുറിക്കാൻ ഇനി വീഗാലാൻഡ് ഡവലപ്പേഴ്സും


‘ദ് നെയിം യു ക്യാന്‍ ട്രസ്റ്റ്’ എന്ന ബ്രാൻഡ് വാക്യം തന്റെ സംരംഭത്തിന് നൽകുമ്പോൾ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ആത്മവിശ്വാസം 100ൽ 100 ശതമാനമായിരുന്നു. അതു ശരിവയ്ക്കുംവിധമാണ് അദ്ദേഹത്തിന്റെ കൈമുദ്ര പതിഞ്ഞ സംരംഭങ്ങളെ ഉപഭോക്താക്കൾ ഇരുകൈയും നീട്ടി സ്വീകരിച്ചത്. വി-ഗാർഡും വണ്ടർലയും വീഗാലാൻഡ് ഡവലപ്പേഴ്സും കൈവരിച്ച വിജയം അതിനു തെളിവ്. ഇപ്പോഴിതാ, വി-ഗാർഡ് ഇൻഡസ്ട്രീസിനും വണ്ടർലയ്ക്കും പിന്നാലെ വീഗാലാൻഡ് ഡവലപ്പേഴ്സും പ്രാരംഭ ഓഹരി വിൽപന (ഐപിഒ) വഴി ഓഹരി വിപണിയിലേക്ക് പ്രവേശഷിക്കുമ്പോൾ അത് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വിജയവഴിയിൽ പുതിയൊരു പൊൻതൂവലാകുകയാണ്; ഒപ്പം കുറിച്ചിടുന്നത് ഒട്ടേറെ റെക്കോർ‌ഡുകളും.വി-ഗാർഡ് കുടുംബത്തിൽ നിന്നുള്ള മൂന്നാം ഐപിഒയാണ് ഉടനെത്തുന്നത്. കേരളത്തിൽ‌ നിന്ന് ഐപിഒ സംഘടിപ്പിക്കുന്ന ആദ്യ റിയൽ എസ്റ്റേറ്റ് കമ്പനിയുമാണ് വീഗാലാൻഡ് ഡവലപ്പേഴ്സ്. ഓരോ സംരംഭം തുടങ്ങുമ്പോഴും അത് നിലവിലുള്ളവയില്‍ നിന്ന് വ്യത്യസ്തമായിരിക്കണമെന്നും വിശ്വാസ്യതയില്‍ മുന്നിട്ട് നില്‍ക്കണമെന്നും ചിന്തിച്ചിരുന്ന ഒരാളായിരുന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ഉൽപത്തിന്‍റെ ഉപയോഗവും മികവും അതിന്‍റെ പേരിലൂടെ തന്നെ ഉപഭോക്താക്കളുടെ മനസ്സിലേക്ക് പതിപ്പിച്ച ആശയത്തിന്‍റെ സൃഷ്ടാവ്. 49 വര്‍ഷം നീളുന്ന തന്‍റെ ബിസിനസ് പാരമ്പര്യത്തെ വ്യത്യസ്തത, വിശ്വാസ്യത എന്ന രണ്ട് വാക്കുകളിലൂടെ പൂര്‍ണമാക്കിയ ബിസിനസ് പ്രതിഭ. വൈദ്യുതി വ്യതിയാനങ്ങളില്‍ നിന്ന് ഗൃഹോപകരണങ്ങളെ ‘ഞങ്ങള്‍ രക്ഷിക്കാം’ എന്ന്, പേരിലൂടെ പറഞ്ഞ് മഹാപ്രസ്ഥാനമായി മാറിയ വി-ഗാര്‍ഡിന്‍റെ സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് വിശേഷണങ്ങള്‍ ഏറെയുണ്ട്.വി-ഗാര്‍ഡ് ഒരു തുടക്കം മാത്രമായിരുന്നു. ഉപഭോക്താക്കളുടെ വിശ്വാസ്യത നേടാനും രാജ്യം മുഴുവന്‍ അത് പടര്‍ന്ന് പന്തലിക്കുവാനും അധികകാലം വേണ്ടിവന്നില്ല. അന്ന് വരെ കേരളത്തിന് പരിചിതമല്ലായിരുന്ന അമ്യൂസ്മെന്‍റ് പാര്‍ക്ക് എന്ന ആശയവുമായാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ പിന്നീട് നമ്മള്‍ കാണുന്നത്. സമാനതകളില്ലാത്ത, മുന്‍പ് ആരും തെളിച്ചിട്ടില്ലാത്ത ഒരു ബിസിനസ് മേഖലയുടെ പാത തെളിച്ചുകൊണ്ടായിരുന്നു ആ വിപുലീകരണവും മുന്നേറ്റവും.1997ല്‍ നിര്‍മാണം തുടങ്ങി 2000ല്‍ വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങുമ്പോള്‍, കേരളം മാത്രമല്ല ഇന്ത്യയൊട്ടാകെ ആ വിസ്മയ ചെപ്പിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. പിന്നീട് വണ്ടര്‍ലയായി വീഗാലാന്‍ഡ് വളര്‍ന്നപ്പോഴേക്കും രണ്ട് വലിയ അമ്യൂസ്മെന്‍റ് പാര്‍ക്കുകളുടെ നിര്‍മ്മിതിയിലൂടെ, കണ്‍സ്ട്രക്ഷന്‍-എൻജിനീയറിങ് മേഖലകളിലും അദ്ദേ‍ഹം അഗ്രഗണ്യനായി.അദ്ദേഹത്തിന്‍റെ നേതൃത്വത്തിലും നിയന്ത്രണത്തിലും 62,500 സ്ക്വയര്‍ മീറ്റര്‍ (6,72,744 സ്ക്വയര്‍ ഫീറ്റ്) നിര്‍മാണ പ്രവര്‍ത്തനമാണ് അമ്യൂസ്മെന്‍റ് പാര്‍ക്കുകളുടെ പൂര്‍ത്തീകരണത്തിലൂടെ നടന്നത്. അതും വെറും നിര്‍മിതിയല്ല, വിദഗ്ദ്ധമായ പ്ലാനിങ് വേണ്ട, വിപുലമായ ഒരുക്കങ്ങള്‍ വേണ്ട, വിശിഷ്ടമായ ഫിനിഷിംഗും സുരക്ഷയും വേണ്ട പ്രത്യേകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. പൂന്തോട്ട നിര്‍മ്മിതി മുതല്‍ ജലസംഭരണവും ശുദ്ധീകരണവും ഹൈഡ്രോളിക് യന്ത്രസംവിധാനങ്ങളുടെ സുരക്ഷിതമായ സ്ഥാപനവും വരെ ബൃഹത്തായ പ്രവൃത്തികള്‍.


Travel ⏭️

Back to top button