NEWS

‘സ്പാകളുടെ സംരക്ഷകരിൽ സർക്കാർ ഉദ്യോഗസ്ഥരും; ഒരു ഡോക്ടറുടെ ലൈസൻസിൽ ഒട്ടേറെ സ്ഥാപനം’: കുരുക്കൊരുക്കി പൊലീസ്


കൊച്ചി ∙ അനധികൃത സ്പാകളുടെ ബെനാമികളായും സംരക്ഷകരായും നിൽക്കുന്നവരിൽ സർക്കാർ ഉദ്യോഗസ്ഥരുമെന്ന് എഡിജിപി പി.വിജയൻ. ഒരു ഡോക്ടറുടെ ലൈസൻസ് വച്ച് ഒട്ടേറെ ആയുർവേദ സ്പാകൾ നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവിടെ അനധികൃത ഇടപാടുകൾ നടന്നാൽ ആ ഡോക്ടർമാർ ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശേരി വാഹനാപകടക്കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ഗ്രിപ്പ് കൂടുതൽ ശക്തമാക്കുമെന്നും പി.വിജയൻ പറഞ്ഞു.സ്പാകളുടെ മറവിൽ നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾ തടയാൻ എഡിജിപിയുടെയും ഐജിയുടെയും നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ സ്പാകളിൽ പരിശോധന നടത്തുകയും 14 കേസുകൾ റജിസ്റ്റർ ചെയ്ത് 5 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തിന്റെ അഭിമാനമായ ആയുർവേദത്തിന്റെ പേര് ദുരുപയോഗം ചെയ്ത് അനാശാസ്യം നടത്താൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്പാകൾ കേന്ദ്രീകരിച്ച് ബെനാമി ഇടപാടുകൾ നടത്തുന്ന ഉദ്യോഗസ്ഥരുടെയും ഗുണ്ടകളുടെയും വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും എഡിജിപി മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾക്ക് 112 എന്ന നമ്പറിലോ പൊലീസ് സ്റ്റേഷനുകളിലോ ഇത്തരം വിവരങ്ങൾ അറിയിക്കാവുന്നതാണ്.


Fashion ⏭️

Back to top button