SPORTS

ഓസീസിനെതിരെ തകർപ്പൻ സെഞ്ചറി: 2 ഇന്ത്യൻ ഇതിഹാസങ്ങളെ മറികടന്ന് ബാവുമ; സച്ചിന്റെ ശൈലിയാണ് പിന്തുടരുന്നതെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ


ഖെബെർഹ (ദക്ഷിണാഫ്രിക്ക)∙ ഓസ്ട്രേലിയയ്‍ക്കെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ സെഞ്ചറി നേടിയതോടെ ചരിത്രതാളുകളിൽ ഇടംപിടിച്ച് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ. ആദ്യ ഇന്നിങ്സിൽ 179 റൺസാണ് ബാവുമ നേടിയത്. ദക്ഷിണാഫ്രിക്കയുടെ മുൻനിര ബാറ്റിങ് തകർന്നതിനു പിന്നാലെ അഞ്ചാം വിക്കറ്റിൽ റയാൻ റിക്കൽട്ടൻ, ഏഴാം വിക്കറ്റിൽ മാർക്കോ ജാൻസൻ, എട്ടാം വിക്കറ്റിൽ സൈമൺ ഹാർമർ എന്നിവർക്കൊപ്പം നിർണായക കൂട്ടുകെട്ടുകൾ പടുത്തുയർത്തിയാണ് ബാവുമ ടീമിനെ കരകയറ്റിയത്. മൂന്നാം ദിനം അവസാനത്തോടെയാണ് ബാവുമയുടെ ഈ മാരത്തൺ ഇന്നിങ്സ് അവസാനിച്ചത്. ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് 425/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഈ പ്രകടനത്തോടെ ഒട്ടേറെ റെക്കോർഡുകളും ബാവുമ സ്വന്തം പേരിലാക്കി. കൂടാതെ, ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് ഇന്നിങ്സിൽ 150-ഓ അതിൽ കൂടുതലോ റൺസ് നേടുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനും, ഓസ്‌ട്രേലിയയുടെ ആർതർ ലിൻഡ്സെ ഹാസെറ്റിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ക്യാപ്റ്റനുമാണ് ബാവുമ. 1950ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഹാസെറ്റ് 167 റൺസ് നേടിയതും ഇതേ വേദിയിൽവച്ചായിരുന്നു.ലോക ടെസ്റ്റ് ചാംപ്യൻഷിപ് മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനായി മാറി ബാവുമ. 2023ൽ നാഗ്പുരിൽ നടന്ന ടെസ്റ്റിൽ 35 വയസ്സും 285 ദിവസവും പ്രായമുള്ളപ്പോൾ രോഹിത് സ്ഥാപിച്ച റെക്കോർഡാണ് മറികടന്നത്. ടെസ്റ്റ് ചാംപ്യൻഷിപ് മത്സരത്തിൽ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ ക്യാപ്റ്റനാണ് ബാവുമ. 2024ൽ ധരംശാലയിൽ ഇംഗ്ലണ്ടിനെതിരെ 36 വയസ്സും 312 ദിവസവും പ്രായമുള്ളപ്പോൾ 103 റൺസ് നേടിയ രോഹിത് ശർമയുടെ പേരിലാണ് ഈ റെക്കോർഡ്. ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ചറി നേടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ കൂടിയാണ് ബാവുമ. ഗ്രെയിം സ്മിത്ത്, ജാക്വസ് കാലിസ്, ഫാഫ് ഡു പ്ലെസിസ് എന്നിവരടങ്ങുന്ന പട്ടികയിലാണ് താരം ഇടംപിടിച്ചത്.


Auto ⏭️

Back to top button