BUSINESS
മോദി മെലോനിക്ക് സമ്മാനിച്ച ‘മെലഡി’ക്ക് ഇനി പുതുമധുരം; പുതിയ പേര്, ലിമിറ്റഡ് എഡിഷൻ മിഠായി എത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനിയും സമൂഹമാധ്യമങ്ങളിൽ സൃഷ്ടിച്ച ‘മെലഡി’ തരംഗത്തിനു പുതിയ രുചിഭേദം നൽകി പാർലെ കമ്പനി. മെലഡി മിഠായിക്ക് ഇറ്റാലിയൻ ടച്ച് നൽകി ‘മെലഡി തിരമിസു’ എന്ന പേരിൽ ലിമിറ്റഡ് എഡിഷൻ മിഠായി കമ്പനി പുറത്തിറക്കി.ഓഗസ്റ്റ് 2നു സൗഹൃദ ദിനത്തോടനുബന്ധിച്ചാണ് പുതിയ മിഠായി വിപണിയിലെത്തിച്ചത്. ‘ഇന്ത്യ-ഇറ്റലി സൗഹൃദം ആഘോഷിക്കുന്നു’ എന്ന പ്രത്യേക സന്ദേശവും മിഠായി കവറിലുണ്ട്. ഓൺലൈൻ ഡെലിവറി ആപ്പായ ബ്ലിങ്കിറ്റിൽ മാത്രമാണു നിലവിൽ മിഠായി ലഭ്യമാവുക.ഈ വർഷമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലി സന്ദർശിച്ചപ്പോൾ മെലോനിക്കു മെലഡി മിഠായികൾ സമ്മാനമായി നൽകിയിരുന്നു.ദുബായിൽ നടന്ന കോപ്28 ഉച്ചകോടിക്കിടെ മെലോനി തന്നെയാണു മോദിക്കൊപ്പമുള്ള ചിത്രത്തിനു താഴെ ആദ്യമായി #Melodi എന്ന ഹാഷ്‌ടാഗ് നൽകിയത്. ജന്തർ മന്തറിലെ സിജെപി സമര വിജയാഘോഷത്തിൽ വിദ്യാർഥികൾ മെലഡി മിഠായികൾ വിതരണം ചെയ്തിരുന്നു.
Travel ⏭️


