NEWS

ഓണത്തിന് 2,500 കോടിയുടെ വിൽപന ലക്ഷ്യം; ‘മൈജി ഓണം മാസ് ഓണം സീസൺ 4’ ഷോപ്പിങ് ആഘോഷത്തിന് തുടക്കം


പ്രമുഖ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസ് റീട്ടെയ്ൽ ശൃംഖലയായ ‘മൈജി’യുടെ വൻ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും നൽകുന്ന ‘മൈജി ഓണം മാസ് ഓണം സീസൺ 4’ ആരംഭിച്ചു. ചെയർമാൻ എ.കെ. ഷാജി, മൈജി ബ്രാൻഡ് അംബാസഡർമാരായ ടൊവിനോ തോമസ്, മഞ്ജു വാരിയർ എന്നിവർ ചേർന്ന് പ്രഖ്യാപനം നടത്തി. ഡിജിറ്റൽ- ഹോം അപ്ലയൻസ് ഉൽപന്നങ്ങൾ വാങ്ങുമ്പോൾ 30 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ബിഎംഡബ്ല്യു കാറാണ് ബംപർ സമ്മാനം. സെപ്റ്റംബർ 30 വരെ പർച്ചേസ് ചെയ്യുന്നവർക്ക് നറുക്കെടുപ്പിലൂടെ 20 കാർ, 25 സ്‌കൂട്ടർ, ഒരു ലക്ഷം രൂപ വീതം 100 പേർക്ക് കാഷ് പ്രൈസ്, 50 പേർക്ക് ഇന്റർനാഷനൽ ട്രിപ് (25 ദമ്പതികൾക്ക്) എന്നീ സമ്മാനങ്ങളും സ്വന്തമാക്കാം. ഓഫർ കാലയളവിൽ വാങ്ങുന്ന എല്ലാവർക്കും ഉറപ്പായ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും ലഭിക്കും. ഈ ഓണക്കാലത്ത് ലക്ഷ്യമിടുന്നത് മൈജി ലക്ഷ്യമിടുന്നത് 2,500 കോടി രൂപയുടെ വിൽപനയാണ് എന്ന് മൈജി ചെയർമാൻ എ.കെ. ഷാജി പറഞ്ഞു. ഓണം വിൽപന കൂടി ഉൾപ്പെടുത്തി ഈ സാമ്പത്തികവർഷം 8,000 കോടി രൂപയുടെ റെക്കോർഡ് വരുമാനമാണു ലക്ഷ്യം. കഴിഞ്ഞവർഷം ഓണം വിൽപനയിലൂടെ 1,550 കോടി രൂപയാണു നേടിയത്. കഴിഞ്ഞ സാമ്പത്തികവർഷം വരുമാനം 5,500 കോടി രൂപയായിരുന്നു.


Fashion ⏭️

Back to top button