NEWS

യുകെയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു; അപ്രതീക്ഷിത വിയോഗത്തിൽ നെഞ്ചുനീറി പ്രവാസസമൂഹം


ലണ്ടൻ/പത്തനംതിട്ട∙ യുകെയിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി കുറ്റിവടക്കേതിൽ (പുത്തൻകാവിൽ) ലെസ്‌ലി കെ. ജോൺ (39) ആണ് അപ്രതീക്ഷിതമായി വിടപറഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. ജോലിസ്ഥലത്തുവച്ച് അപ്രതീക്ഷിതമായി കുഴഞ്ഞുവീണ ലെസ്‌ലിയെ രക്ഷിക്കാനായി ഉടൻ ആംബുലൻസിന്റെ അടിയന്തര സഹായം തേടുകയും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.യുകെയിലെ കെല്ലി കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ പ്രൊക്യുർമെന്റ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു ലെസ്‌ലി. അഞ്ചുവർഷം മുൻപാണ് ലെസ്‌ലിയും കുടുംബവും യുകെയിലെത്തിയത്. വെംബ്ലിയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. ഭാര്യ സുനിഷ.


Fashion ⏭️

Back to top button