NEWS

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ  വ്യവസ്ഥയിലും സ്ഥാപിക്കാം

സോളാർ പ്ലാന്റ്

തിരുവനന്തപുരം: പുരപ്പുറ സോളാർ പദ്ധതിയുടെ സർക്കാർ സബ്‌സിഡിയുടെ കാലാവധി ഇനി വെറും അഞ്ചുമാസം. 78,000 രൂപയാണ് സർക്കാർ സബ്‌സിഡി. 2027 മാർച്ച് 31വരെയാണ് സബ്‌സിഡിയുടെ കാലാവധി. ആവശ്യക്കാർക്ക് പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ച് തവണ വ്യവസ്ഥയിൽ പാനലുകൾ സ്ഥാപിക്കാനുള്ള അവസരവും ഇപ്പോഴുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ലഭിക്കുന്ന പദ്ധതി പൊതുമേഖലാ ബാങ്കുകളും ബിഎസ്എസ് ഗ്രീൻ ലൈഫും കേരളം, കേന്ദ്ര സർക്കാരുകളും ചേർന്ന് സംയുക്തമായാണ് നടപ്പാക്കുന്നത്.

ആയിരം രൂപയ്ക്ക് മുകളിൽ വൈദ്യുതി ബിൽ വരുന്നവർക്ക് ബാറ്ററിയില്ലാതെ പ്രവർത്തിക്കുന്ന സോളാർ ഓൺഗ്രിഡ് പദ്ധതികളുട‌െ സർക്കാർ സബ്‌സിഡിക്ക് അപേക്ഷിക്കാം. വൈദ്യുതബിൽ കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയിൽ അതിൽ നിന്ന് രക്ഷപ്പെടാനുളള സ്ഥിര പരിഹാരമാണ് സോളാർ പ്ലാന്റുകൾ. കേരളത്തിൽ പുരപ്പുറ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വൈദ്യുതി വാഹനങ്ങൾ ചാർജുചെയ്യുന്നതിനൊപ്പം മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ബില്ലിനെ ഭയക്കാതെ യഥേഷ്ടം ഉപയോഗിക്കുകയുമാവാം.

ഉപയോഗിച്ചശേഷം മിച്ചംവരുന്ന വൈദ്യുതി പവർഗ്രിഡുകളിലേക്ക് (കെ എസ് ഇ ബി) നൽകുകയും അതിലൂടെ വരുമാനം നേടുകയോ ഭാവിയിലേക്ക് ക്രെഡിറ്റ് ചെയ്യുകയോ ആവാം.

മഴക്കാലത്തും സോളാർ പ്ലാന്റുകൾ പ്രവർത്തനക്ഷമമാണ്. ഏതുതരത്തിലുള്ള മേൽക്കൂരയിലും പാനലുകൾ സ്ഥാപിക്കാൻ കഴിയും. എപ്പോഴും നല്ല സൂര്യപ്രകാശം കിട്ടണമെന്നുമാത്രം. പാനലുകൾക്ക് കാര്യമായ അറ്റകുറ്റപ്പണികൾ ആവശ്യമില്ല. വർഷത്തിൽ രണ്ടോമൂന്നോ തവണ മാത്രം വൃത്തിയാക്കിയാൽ മതി. ഭൂരിഭാഗം സോളാർ പാനലുകൾക്കും 25 വർഷം വരെ വാറന്റി ലഭിക്കാറുണ്ട്.

RELATED TOPICS: SOLAR PANEL SUBSIDY 78000, ROOFTOP SOLAR SCHEME, SOLAR PLANT SUBSIDY KERALA, PURAPPURA SOLAR SCHEME, SOLAR PANEL EMI മലയാളം

Read News ⏭️

Back to top button