BUSINESS
എയര് ഇന്ത്യ മുതല് ഐഡിബിഐ വരെ; 10 വര്ഷത്തില് 13 കമ്പനികള് വിറ്റ് കേന്ദ്രം നേടിയത് 4 ലക്ഷം കോടി

Modi Govt Stock Sale: കഴിഞ്ഞ 10 വര്ഷത്തിനിടെ ഇന്ത്യന് സമ്പദ്വ്യവസ്ഥ കണ്ട ഏറ്റവും വലിയ പൊളിച്ചെഴുത്തുകളിലൊന്നാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ (PSU) സ്വകാര്യവല്ക്കരണം. എയര് ഇന്ത്യയും ഐഡിബിഐ ബാങ്കും ഉള്പ്പെടെ 13 വമ്പന് സ്ഥാപനങ്ങളാണ് മോദി സര്ക്കാരിന്റെ സ്ട്രാറ്റജിക് ഡിസ്ഇന്വെസ്റ്റ്മെന്റ് നയത്തിലൂടെ പുതിയ ഉടമകളിലേക്കെത്തിയത്. ഇതിലൂടെ കേന്ദ്ര സര്ക്കാര് സമാഹരിച്ചതാകട്ടെ 4 ലക്ഷം കോടിയിലധികം രൂപയാണ്. ഖജനാവിനും സാധാരണക്കാര്ക്കും ഈ വമ്പന് വിറ്റഴിക്കലുകള് നല്കിയ യഥാര്ത്ഥ നേട്ടങ്ങള് എന്തൊക്കെയാണെന്ന് പരിശോധിക്കാം.10 വര്ഷത്തെ പ്രധാന ഓഹരി വില്പനകള് (മോദി സര്ക്കാരിന്റെ ഭരണകാലത്ത്)ഐഡിബിഐ ബാങ്ക് (IDBI Bank): കനേഡിയന് കമ്പനിയായ ഫെയര്ഫാക്സിന് ഐഡിബിഐ ബാങ്കിന്റെ 60.72% ഓഹരികള് 52,878 കോടി രൂപയ്ക്കാണ് വില്ക്കുന്നത്. മോദി സര്ക്കാരിന്റെ ഏറ്റവും വലിയ ഓഹരി വിറ്റഴിക്കലാണിത്. 2027 സാമ്പത്തിക വര്ഷത്തിലാണ് ഇടപാട്.ഇന്ത്യന് മെഡിസിന്സ് ഫാര്മസ്യൂട്ടിക്കല് കോര്പ്പറേഷന് ലിമിറ്റഡ് (IMPCL): ന്യൂഡല്ഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പ്രമുഖ സ്വകാര്യ ഫാര്മസ്യൂട്ടിക്കല് കമ്പനിയായ സ്കൈമാപ്പ് ഫാര്മസ്യൂട്ടിക്കല്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് (Skymap Pharmaceuticals Pvt Ltd) കേന്ദ്ര സര്ക്കാര് ഈ സ്ഥാപനം വിറ്റത്. 121 കോടിയുടെ ആണ് ഇടപാട്. 2027 സാമ്പത്തിക വര്ഷത്തിലാണ് ഇടപാട്.ഹിന്ദുസ്ഥാന് പെട്രോളിയം (HPCL): ഒഎന്ജിസി (ONGC) യെക്കൊണ്ട് HPCL-ന്റെ 51.11% ഓഹരികള് 36,915 കോടി രൂപയ്ക്ക് ഏറ്റെടുപ്പിച്ചു. 2018 സാമ്പത്തിക വര്ഷത്തിലാണ് ഇടപാട്.എയര് ഇന്ത്യ (Air India): എയര് ഇന്ത്യയും അതിന്റെ ഉപകമ്പനികളായ AIXL, AISATS എന്നിവയും ടാറ്റാ ഗ്രൂപ്പിന് 18,000 കോടി രൂപയ്ക്ക് വിറ്റു. ഇതില് 2,700 കോടി രൂപ പണമായി നല്കിയ ടാറ്റ, 15,300 കോടിയുടെ കടബാധ്യതയും ഏറ്റെടുത്തു. 2022 സാമ്പത്തിക വര്ഷത്തിലാണ് ഇടപാട്.നീലചല് ഇസ്പത് നിഗം ലിമിറ്റഡ് (NINL): സംയുക്ത സംരംഭമായിരുന്ന ഈ കമ്പനിയെ ടാറ്റാ സ്റ്റീലിന് 12,100 കോടി രൂപയ്ക്ക് വിറ്റു. 2023 സാമ്പത്തിക വര്ഷത്തിലാണ് ഇടപാട്.മറ്റ് പ്രധാന വില്പനകള്: പവര് ഫിനാന്സ് കോര്പ്പറേഷന് റൂറല് ഇലക്ട്രിഫിക്കേഷന് കോര്പ്പറേഷനെ 14,500 കോടിക്കും (2019 സാമ്പത്തിക വര്ഷം), എന്ടിപിസി (NTPC) യെക്കൊണ്ട് THDC (2020 സാമ്പത്തിക വര്ഷം), NEEPCO (2020 സാമ്പത്തിക വര്ഷം) എന്നിവയെ യഥാക്രമം 7,500 കോടിക്കും 4,000 കോടിക്കും ഏറ്റെടുപ്പിച്ചു. കാമരാജര് പോര്ട്ട് (2020 സാമ്പത്തിക വര്ഷം) 2,383 കോടിക്ക് ചെന്നൈ പോര്ട്ട് ട്രസ്റ്റിനും നല്കി. 2019 സാമ്പത്തിക വര്ഷത്തില് എച്ച്.എസ്.സി.സി ഇന്ത്യയെ 285 കോടിക്ക് എന്.ബി.സി.സിക്ക് നല്കി. അതേ സാമ്പത്തിക വര്ഷം തന്നെ നാഷണല് പ്രോജക്ട്സ് കണ്സ്ട്രക്ഷന് കോര്പ്പറേഷനെ 80 കോടിക്ക് WAPCOS യ്ക്കും, ഡ്രെഡ്ജിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യയെ 1,049 കോടിക്ക് പോര്ട്ട് കണ്സോര്ഷ്യത്തിനും വിറ്റു.വില്പനയിലൂടെ ലഭിച്ച തുകഈ 13 കമ്പനികളുടെ ഓഹരി വിറ്റഴിക്കലിലൂടെ ലക്ഷക്കണക്കിന് കോടി രൂപയാണ് സര്ക്കാരിന് ലഭിച്ചത്. ഇതില് ഏറ്റവും വലിയ മൂന്ന് വില്പനകളായ ഐഡിബിഐ ബാങ്ക്, എച്ച്പിസിഎല്, എയര് ഇന്ത്യ എന്നിവയിലൂടെ മാത്രം 1,07,793 കോടിയാണ് സമാഹരിക്കുന്നത്.പൂര്ണ്ണമായ കണക്കുകള് പരിശോധിച്ചാല് കഴിഞ്ഞ 10 വര്ഷത്തിനിടെ 4 ലക്ഷം കോടി രൂപയിലധികം ഓഹരി വിറ്റഴിക്കലിലൂടെ സര്ക്കാര് സമാഹരിച്ചു. എന്നാല് ചില വില്പനകളുടെ തുക (ഉദാഹരണത്തിന്, നിനല്, ഫെറോ സ്ക്രാപ്പ് നിഗം) സര്ക്കാരിന്റെ ഖജനാവിലേക്ക് നേരിട്ട് എത്തിയിട്ടില്ല. മറിച്ച് ആ കമ്പനികളുടെ മുന്കാല ബാധ്യതകള് തീര്ക്കാനാണ് ഉപയോഗിച്ചത്.എന്തുകൊണ്ട് സര്ക്കാര് പൊതുമേഖല കമ്പനികളുടെ ഓഹരികള് വില്ക്കുന്നുനഷ്ടത്തില് പ്രവര്ത്തിക്കുന്ന കമ്പനികള്ക്ക് സര്ക്കാര് നിരന്തരം സാമ്പത്തിക സഹായം നല്കേണ്ടി വരുന്നത് ഖജനാവിന് വലിയ ഭാരമാണ്. ഈ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനാണ് സര്ക്കാര് പലപ്പോഴും ഓഹരികള് വില്ക്കുന്നത്. സ്വകാര്യവല്ക്കരണത്തിലൂടെ കമ്പനികളില് കൂടുതല് പ്രൊഫഷണലിസവും കാര്യക്ഷമതയും കൊണ്ടുവരാന് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.ബിസിനസ് നടത്തുന്നതിന് പകരം, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, ജനക്ഷേമം തുടങ്ങിയ മറ്റ് സുപ്രധാന ഭരണകാര്യങ്ങളില് സര്ക്കാര് കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആധുനിക സാങ്കേതികവിദ്യയും, കൂടുതല് മൂലധനവും ഈ കമ്പനികളിലേക്ക് എത്തിക്കാന് സ്വകാര്യ പങ്കാളിത്തത്തിന് കഴിയുമെന്ന് വിദഗ്ധര് പറയുന്നു.വില്പന രാജ്യത്തിന് നേട്ടമാകുന്നത് എങ്ങനെഓഹരികള് വില്ക്കുന്നതിലൂടെ ലഭിക്കുന്ന പണം രാജ്യത്തെ വികസനങ്ങള്ക്കും, റോഡ്, റെയില്വേ, ആശുപത്രികള്, സ്കൂളുകള് തുടങ്ങിയവയുടെ നിര്മ്മാണത്തിനും ഉപയോഗിക്കാന് സര്ക്കാരിന് കഴിയും. സ്വകാര്യവല്ക്കരണം വിപണിയില് ആരോഗ്യകരമായ മത്സരം ഉണ്ടാക്കുന്നു. ഇത് ഉപഭോക്താക്കള്ക്ക് കൂടുതല് ചോയ്സുകള് നല്കുകയും കുറഞ്ഞ നിരക്കില് മികച്ച സേവനങ്ങള് ലഭ്യമാക്കാന് കാരണമാവുകയും ചെയ്യുന്നു. ഓഹരികള് വില്ക്കുന്നതിലൂടെ കൂടുതല് റീട്ടെയില് നിക്ഷേപകര്ക്ക് ഓഹരി വിപണിയില് പങ്കാളികളാകാന് അവസരം ലഭിക്കുന്നു.(മുകളില് പറഞ്ഞ വിവരങ്ങളും കണക്കുകളും നിലവില് ലഭ്യമായ വിവരങ്ങളും, റിപ്പോര്ട്ടുകളും അടിസ്ഥാനമാക്കി മാത്രമാണ്. കൂടുതല് വ്യക്തത വരുത്താവുന്നതാണ്.)
Read News




