BUSINESS

ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; 5 കോടി വരെ കേസില്ല, വ്യാപാരികള്‍ക്ക് വന്‍ ആശ്വാസവുമായി കൗണ്‍സില്‍


Nirmala Sitharaman News: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 57-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനങ്ങള്‍ വലിയ ചര്‍ച്ചയാകുന്നു. നികുതി ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്ന അറസ്റ്റ് അധികാരം പൂര്‍ണ്ണമായി റദ്ദാക്കുകയും, പ്രോസിക്യൂഷന്‍ നടപടികള്‍ക്കുള്ള തുകയുടെ പരിധി 1 കോടിയില്‍ നിന്ന് 5 കോടിയായി ഉയര്‍ത്തുകയും ചെയ്തു. കച്ചവടക്കാരെയും, ചെറുകിട വ്യവസായികളെയും അനാവശ്യ ഭയത്തില്‍ നിന്നും നിയമക്കുരുക്കുകളില്‍ നിന്നും മോചിപ്പിക്കുന്ന സുപ്രധാന തീരുമാനങ്ങളാണ് ജിഎസ്ടി കൗണ്‍സില്‍ പ്രഖ്യാപിച്ചത്.ജിഎസ്ടി കൗണ്‍സില്‍ പ്രധാന തീരുമാനങ്ങള്‍ നികുതി ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റ് ചെയ്യാനുണ്ടായിരുന്ന അധികാരം ജിഎസ്ടി കൗണ്‍സില്‍ റദ്ദാക്കി. ക്രിമിനല്‍ നടപടികള്‍ (Prosecution) ആരംഭിക്കുന്നതിനുള്ള തുകയുടെ പരിധി 1 കോടി രൂപയില്‍ നിന്നും 5 കോടി രൂപയായി ഉയര്‍ത്തി. പിഴത്തുകകളില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിക്കുകയും, ജിഎസ്ടി റീഫണ്ട് നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുകയും ചെയ്തു. ചെറുകിട വ്യാപാരികള്‍ക്കുള്ള റിട്ടേണ്‍ ഫയലിംഗ് വ്യവസ്ഥകള്‍ ലഘൂകരിച്ചു.അറസ്റ്റ് അധികാരം എടുത്തുകളഞ്ഞുക്രിമിനല്‍ നടപടികളിലൂടെ വ്യാപാരികളെ ഭയപ്പെടുത്തുന്നതിന് പകരം, ഡാറ്റയും സാങ്കേതികവിദ്യയും ഉപയോഗിച്ച് നികുതി വെട്ടിപ്പ് കണ്ടുപിടിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. നിലവില്‍ ജിഎസ്ടി സിസ്റ്റത്തിന് തന്നെ വ്യാജ ഇന്‍വോയ്സുകളും ക്രെഡിറ്റുകളും എളുപ്പത്തില്‍ കണ്ടെത്താനുള്ള ശേഷിയുണ്ട്.അറസ്റ്റ് അധികാരം പല ഉദ്യോഗസ്ഥരും ദുരുപയോഗം ചെയ്യുന്നതായി ആരോപണം ശക്തമായിരുന്നു. ചെറിയ വീഴ്ചകള്‍ക്കും, സാധാരണ തര്‍ക്കങ്ങള്‍ക്കും പോലും ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.പ്രോസിക്യൂഷന്‍ പരിധി 5 കോടിയാക്കിഈ തീരുമാനം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് ചെറുകിട- ഇടത്തരം വ്യവസായങ്ങള്‍ക്കും (MSME) വ്യാപാരികള്‍ക്കുമാണ്. ചെറിയ തുകകള്‍ക്കുള്ള നികുതി വീഴ്ചകളുടെയോ, പിഴവുകളുടെയോ പേരില്‍ ക്രിമിനല്‍ കേസുകളില്‍ കുടുങ്ങുന്നതും കോടതി കയറേണ്ടി വരുന്നതും ഒഴിവാക്കാന്‍ പരിധി വര്‍ധിപ്പിച്ചത് സഹായിക്കും. അഞ്ച് കോടിക്ക് മുകളിലുള്ള വലിയ നികുതി വെട്ടിപ്പുകള്‍ക്ക് മാത്രമേ ഇനി ക്രിമിനല്‍ നടപടികള്‍ ഉണ്ടാകൂ.പിഴയിലെ ഇളവുകളും നികുതി മാറ്റങ്ങളും ജിഎസ്ടി നിയമത്തില്‍ പ്രത്യേകമായി പിഴ നിശ്ചയിക്കാത്ത കുറ്റങ്ങള്‍ക്കുള്ള പൊതുവായ പിഴ (General Penalty) 25,000 രൂപയില്‍ നിന്നും 10,000 രൂപയായി കുറച്ചു. കുറ്റങ്ങള്‍ക്കുള്ള കുറഞ്ഞ ശിക്ഷ എന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. പകരം പിഴയോ, തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കണോ എന്ന് കേസിന്റെ അടിസ്ഥാനത്തില്‍ കോടതികള്‍ക്ക് തീരുമാനമെടുക്കാം. നികുതി കുടിശിക 10,000 രൂപയ്ക്ക് താഴെയാണെങ്കില്‍ ഇനി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കില്ല. നിലവിലുള്ള ഇത്തരം നോട്ടീസുകള്‍ പിന്‍വലിക്കുകയും ചെയ്യും. നിലവിലെ ജിഎസ്ടി നിരക്കുകള്‍ അതേപടി തുടരും. ഇനി മുതല്‍ നികുതി നിരക്കുകളിലെ മാറ്റങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും കൗണ്‍സില്‍ പരിഗണിക്കുക. സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാര്‍ക്കായി എടുക്കുന്ന ആരോഗ്യ- ജീവന്‍ ഇന്‍ഷുറന്‍സുകള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ITC) ലഭിക്കും. തട്ടിപ്പല്ലാത്ത കേസുകളില്‍ 30 മുതല്‍ 60 ദിവസത്തിനുള്ളില്‍ നികുതി അടച്ചാല്‍ പിഴ 5% ആയി കുറയ്ക്കാനും തീരുമാനിച്ചു.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യാപാരികള്‍ക്ക് ലഭിക്കേണ്ട റീഫണ്ട് ക്ലെയിമുകള്‍ അംഗീകരിക്കുന്നതിനുള്ള സമയപരിധി 15 ദിവസത്തില്‍ നിന്നും 10 ദിവസമായി കുറച്ചിട്ടുണ്ട്. 90% റീഫണ്ടുകളും ഓട്ടോമാറ്റിക് ആയി വളരെ വേഗത്തില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ടെത്തും. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വഴി കച്ചവടം നടത്തുന്ന ചെറിയ വില്‍പ്പനക്കാര്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ പ്രത്യേക ഗോഡൗണുകള്‍ ആവശ്യമില്ല എന്നതുള്‍പ്പെടെ വ്യവസ്ഥകള്‍ ലഘൂകരിച്ചു. ഉപഭോക്താക്കള്‍ക്ക് മാത്രം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന, 5 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള പുതിയ ഓപ്ഷന്‍ കൊണ്ടുവന്നു. പ്രഖ്യാപിച്ച പുതിയ പരിഷ്‌കാരങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ 2027 ഏപ്രില്‍ 1 മുതലായിരിക്കും പ്രാബല്യത്തില്‍ വരിക.


Read News

Back to top button