BUSINESS

മിഥുൻ ചിറ്റിലപ്പിള്ളി വി ഗാർഡ് ചെയർപഴ്സൻ


വി ഗാർഡ് ഇൻഡസ്ട്രീസ് ചെയർപഴ്സനും മാനേജിങ് ഡയറക്ടറുമായി മിഥുൻ.കെ.ചിറ്റിലപ്പിള്ളിയെ നിയമിച്ചു. 2012 മുതൽ മാനേജിങ് ഡയറക്ടറാണ്. നിലവിലെ ചെയർപഴ്സനും സ്വതന്ത്ര ഡയറക്ടറുമായ രാധ ഉണ്ണിയുടെ കാലാവധി പൂർത്തിയായതോടെയാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മിഥുനെ തിരഞ്ഞെടുത്തത്. 2006ൽ എക്സിക്യൂട്ടീവ് ഡയറക്ടറായാണ് മിഥുൻ വി ഗാർഡിലെത്തുന്നത്. 7 സംസ്ഥാനങ്ങളിലായി 12,000 ജീവനക്കാർ വി ഗാർഡിലുണ്ട്.


Travel ⏭️

Back to top button