പ്രിയദർശിനിയിൽ ‘കുടുങ്ങിയത്’ നാല് ജില്ലകൾ, 700 സ്വകാര്യ ബസുകൾ കട്ടപ്പുറത്തായി; ജീവിതം വഴിമുട്ടിയെന്ന് ഉടമകൾ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിൽ പുതിയ അദ്ധ്യായം രചിച്ച പദ്ധതിയാണ് പ്രിയദർശിനി സൗജന്യ യാത്ര. അധികാരത്തിലേറിയ ഉടൻ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതി ഇന്നേക്ക് 100 ദിവസം പൂർത്തിയാക്കുകയാണ്. ഈ പദ്ധതി സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിന ജീവതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ സ്ത്രീകൾക്ക് ഏറെ ഗുണം ചെയ്യുന്ന ഈ പദ്ധതി തങ്ങളുടെ അന്നംമുട്ടിച്ചിരിക്കുകയാണെന്ന് പറയുകയാണ് സ്വകാര്യ ബസുടമകൾ.
പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ 700ഓളം സ്വകാര്യ ബസുകൾ ഓട്ടം നിർത്തി. ഇപ്പോൾ സംസ്ഥാനത്ത് 11,000 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നതെന്ന് ഉടമകൾ അറിയിച്ചു. ഈ ബസുകളിൽ പലതും പകുതി സർവീസ് മാത്രമാണ് നടത്തുന്നത്. മുഴുവൻ ശമ്പളവും നൽകാൻ കഴിയാത്തതിനാൽ തൊഴിലാളികൾ വരുന്നില്ല. ഇതും സർവീസ് മുടങ്ങാൻ കാരണമാകുന്നു. പത്തനംതിട്ട, കൊല്ലം, കോട്ടയം, വയനാട് എന്നീ ജില്ലകളിലാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്.
പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി സിപി ജോണിനെ കാണാൻ ബസുടമകൾ തീരുമാനിച്ചിട്ടുണ്ട്. നിരക്ക് വർദ്ധിപ്പിക്കണം, വിദ്യാർത്ഥികളുടെ കൺസെഷൻ വർദ്ധിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് ബസുടമകൾ പ്രധാനമായും ഉന്നയിക്കാൻ പോകുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർവീസ് നിർത്തി സമരം നടത്തുമെന്നാണ് സ്വകാര്യ ബസുടമകളുടെ പ്രതിനിധി അറിയിച്ചത്. പത്മകുമാർ കമ്മിറ്റി നിർദ്ദേശങ്ങളിൽ തങ്ങൾക്ക് മെച്ചമൊന്നുമില്ലെന്ന് ബസുടമകൾ പറയുന്നു.
English Summary
Kerala’s Priyadarshini free travel scheme for women completes 100 days, lauded for empowering women. However, private bus owners report severe losses, with around 700 buses halting services. They plan to meet Transport Minister C.P. John demanding fare hikes and increased student concessions, threatening a strike if demands aren’t met, citing a severe crisis in several districts.
RELATED TOPICS: PRIYADARSHINI, 700 PRIVATE BUSES, PRIVATE BUS OWNERS KERALA, KERALA PRIVATE BUS CRISIS, PRIVATE BUS STRIKE
Read News ⏭️




