NEWS
അട്ടപ്പാടി ചുരം റോഡിൽ ഗർത്തം; ചരക്കുവാഹനങ്ങൾക്കു നിരോധനം

മണ്ണാർക്കാട്∙ അട്ടപ്പാടി ചുരത്തിലെ പത്താം വളവിൽ ഗർത്തം രൂപപ്പെട്ട സാഹചര്യത്തിൽ ചരക്കു വാഹനങ്ങൾ ഇതുവഴി പോകരുതെന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കൾവർട്ടിന്റെ സ്ലാബ് തകർന്നാണു റോഡിന്റെ മധ്യത്തിൽ ഗർത്തം രൂപപ്പെട്ടത്. ഇതിനിരുവശവും ബാരിക്കേഡ് വച്ചിട്ടുണ്ട്. കൾവർട്ടിന്റെ പരിശോധന ഇന്ന് ആരംഭിക്കുമെന്നും അടിയന്തരമായി ഇതു നേരെയാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. കൾവർട്ട് തകർന്നാൽ അട്ടപ്പാടി– മണ്ണാർക്കാട് യാത്ര വഴിമുട്ടും. മണ്ണാർക്കാട്ടു നിന്ന് അട്ടപ്പാടിയിലെത്താൻ മറ്റു വഴിയില്ല. നൂറുകണക്കിനു പേരാണു ദിനംപ്രതി ഇതുവഴി യാത്രചെയ്യുന്നത്. റേഷൻ അരി ഉൾപ്പെടെ മണ്ണാർക്കാട്ടു നിന്നു ചുരം വഴിയാണു കൊണ്ടുപോകുന്നത്. ഇതുൾപ്പെടെ പ്രതിസന്ധിയിലാകും.
Fashion ⏭️




