BUSINESS

സമാധാനത്തോടെ നിക്ഷേപിക്കേണ്ടതിങ്ങനെ; മ്യൂച്വൽ ഫണ്ടുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ, ET പവർ ഓഫ് വെൽത്ത് കോൺ‌ക്ലേവിലെ പ്രധാന നിർദ്ദേശങ്ങൾ


സാമ്പത്തിക ആസൂത്രണത്തിന്റെ പ്രാധാന്യം വിളിച്ചോതി ‘ET മലയാളം – Power of Wealth Conclave! Smart conversations’, ‘ദി റെനെയ് കൊച്ചി’യിൽ നടന്നു. ഈ ഇവന്റിൽ വിവിധ മേഖലകളിലെ സാമ്പത്തിക വിദഗ്ധർ സെഷനുകൾ അവതരിപ്പിച്ചു. നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച ഉൾക്കാഴ്ച്ചകൾ വിവിധ സെഷനുകളിലൂടെ ശ്രോതാക്കൾക്ക് ലഭിച്ചു. ഹെഡ്ജ് ഗ്രൂപ്പ്, യു.ജി.എസ് ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ഇ.ടി മലയാളം , ഇവന്റ് സംഘടിപ്പിച്ചത്.നിക്ഷേപ വൈവിദ്ധ്യവൽക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്ജ് ​ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അലെക്സ് കെ ബാബു വിശദീകരിച്ചു. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും. ഒരു പോർട്ഫോളിയോ വളർത്തിയെടുക്കാൻ വിവിധ തരം സെക്യൂരിറ്റികളിൽ ഇൻവെസ്റ്റ്മെന്റ് നടത്തേണ്ടതാണെന്ന് അദ്ദേഹം ഉദാഹരണങ്ങൾ സഹിതം വിശദീകരിച്ചു.മ്യൂച്വൽ ഫണ്ടുകൾ, ബോണ്ടുകൾ തുടങ്ങിയവയിൽ നിക്ഷേപം നടത്തി ഒരേ സമയം റിസ്ക് മാനേജ് ചെയ്യാനും, വളർച്ച ഉറപ്പാക്കാനും സാധിക്കും. സ്ഥിരതയുള്ള റിട്ടേൺ നൽകുന്ന ഇൻസ്ട്രുമെന്റുകൾ പോർട്ഫോളിയോയിൽ ഉൾപ്പെടുത്തുമ്പോൾ നിക്ഷേപകന് സമാധാനത്തോടെ ഉറങ്ങാൻ സാധിക്കും. ഇത്തരത്തിൽ സന്തുലിതമായ ഒരു പോർട്ഫോളിയോ കെട്ടിപ്പടുക്കാനാണ് ശ്രമിക്കേണ്ടതെന്നും അലക്സ് കെ.ബാബു പറ‍ഞ്ഞു.മിറെ അസറ്റ് ഫിനാൻഷ്യൽ സർവീസസ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (ഡിജിറ്റൽ സെയിൽസ്) സാമുവൽ ജോൺ മ്യൂച്വൽ ഫണ്ടുകളുമായി ബന്ധപ്പെട്ട പ്രസന്റേഷൻ നടത്തി. മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് ലോൺ എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.ഇന്നത്തെ കാലത്ത് അതിവേഗത്തിൽ സെക്യൂരിറ്റികൾക്ക് ലോൺ ലഭിക്കും. മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ പണയം വെച്ച് വായ്പ നേടാം. ഇൻസ്റ്റന്റായി പണം അക്കൗണ്ടിലെത്തും. മിറെയ് അസറ്റ് ഫിനാൻഷ്യൽ സർവീസസ് ഇത്തരം സേവനങ്ങൾ നൽകി വരുന്നു. നിക്ഷേപത്തിന്റെ 90% വരെ ഇത്തരത്തിൽ വായ്പകൾ നേടാൻ അവസരമുണ്ട്.സാധാരണ ​ഗതിയിൽ വായ്പ എടുക്കുന്നതിൽ നിന്ന് ഇവിടെ വ്യത്യാസങ്ങളുണ്ട്. ലോൺ എടുത്തിരിക്കുന്ന അത്രയും ദിവസത്തേക്ക് മാത്രമാണ് പലിശ നൽകേണ്ടി വരുന്നത്. നിക്ഷേപം സുരക്ഷിതമായി തുടരുമ്പോൾത്തന്നെ ലിക്വിഡിറ്റി ഉറപ്പാക്കാൻ സാധിക്കുന്നു എന്നതാണ് നേട്ടം. ഇന്ത്യയിൽ നിരവധിയാളുകൾ ഇത്തരത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ടപ്പെടുത്താതെ തന്നെ ഫണ്ടിങ് നേടിയിട്ടുണ്ട്മ്യൂച്വൽ ഫണ്ടുകൾ വില്പന നടത്തിക്കഴിഞ്ഞാൽ കോമ്പൗണ്ടിങ്ങിന്റെ നേട്ടം നഷ്ടപ്പെടും. അതേ സമയം യൂണിറ്റുകൾ ഈടായി നൽകുമ്പോൾ ഈ പ്രശ്നം ഉണ്ടാകുന്നില്ല. നിക്ഷേപത്തിലെ നേട്ടം കോമ്പൗണ്ടിങ്ങിന്റെ കരുത്തോടെ തുടർന്നും നേടാനുള്ള അവസരമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.Disclaimer: മ്യൂച്വൽ ഫണ്ടുകളുടെ കഴിഞ്ഞ കാല പ്രകടനം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ, പഠനാവശ്യത്തിനായുള്ള വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Read News

Back to top button