BUSINESS

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് തിരിച്ചടി; ഉത്സവ സീസണില്‍ ബില്ല് കൂടും, ഹാള്‍മാര്‍ക്കിംഗ് നിരക്ക് 45-ല്‍ നിന്ന് 75 രൂപയാക്കി ബിഐഎസ്


BIS Hallmarking New Rules: രാജ്യത്ത് ഉത്സവ വിവാഹ സീസണുകള്‍ക്ക് മുന്നോടിയായി സ്വര്‍ണാഭരണങ്ങളുടെ ബിഐഎസ് (BIS) ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ കുത്തനെ കൂട്ടി. ആഭരണത്തിന്റെ ഹാള്‍മാര്‍ക്കിംഗ് ഫീസ് 45 രൂപയില്‍ നിന്ന് 75 രൂപയായാണ് (66.67% വര്‍ധന) ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ സെപ്റ്റംബര്‍ 14 മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ നിയമം ലൈറ്റ്വെയ്റ്റ് (ഭാരം കുറഞ്ഞ) ആഭരണങ്ങള്‍ വാങ്ങുന്ന സാധാരണക്കാരായ ഉപഭോക്താക്കളുടെ ബില്ലില്‍ വലിത ആഘാതങ്ങള്‍ സൃഷ്ടിക്കാവുന്നതാണ്.ഹാള്‍മാര്‍ക്കിങ് നിരക്കുകളിലെ വര്‍ധനസ്വര്‍ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിങ് നിരക്ക് ഒരു ഐറ്റത്തിന് 45 രൂപയില്‍ നിന്നും 75 രൂപയായി വര്‍ധിപ്പിച്ചു. ഇത് ഏകദേശം 66.67 ശതമാനത്തിന്റെ വര്‍ധന വ്യക്തമാക്കുന്നു. എത്ര ചെറിയ അളവില്‍ സ്വര്‍ണം ഹാള്‍മാര്‍ക്ക് ചെയ്യാന്‍ നല്‍കിയാലും ഒരു കണ്‍സൈന്‍മെന്റിന് ചുരുങ്ങിയത് 200 രൂപ നല്‍കണമെന്നും പുതിയ ഉത്തരവ് വ്യക്തമാക്കുന്നു.വെള്ളി ആഭരണങ്ങള്‍ക്ക് ഒരു പീസിന് 35 രൂപയാണ് പുതിയ ഹാള്‍മാര്‍ക്കിംഗ് നിരക്ക്. ഇതിന്റെ കുറഞ്ഞ കണ്‍സൈന്‍മെന്റ് നിരക്ക് 150 രൂപയാണ്. നിലവില്‍ രാജ്യത്ത് ഹാള്‍മാര്‍ക്കിംഗ് കൂടാതെ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാന്‍ കഴിയില്ല. അധികം വൈകാതെ വെള്ളിക്കും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാകുമെന്നാണ് വിലയിരുത്തല്‍.ചെറിയ ആഭരണങ്ങള്‍ക്ക് തിരിച്ചടിഅര ഗ്രാം സ്വര്‍ണമായാലും അഞ്ച് ഗ്രാം സ്വര്‍ണമായാലും ഹാള്‍മാര്‍ക്കിംഗിന് ഈ പുതിയ 75 രൂപ നിരക്ക് ബാധകമാകും. അതിനാല്‍ ഭാരം കുറഞ്ഞ ആഭരണങ്ങള്‍ക്ക് ഇത് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ചെറിയ ജുവലറികളെയാകും നിരക്ക് വര്‍ധന പ്രധാനമായും ബാധിക്കും. സ്വര്‍ണ്ണവില ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടെ ഹാള്‍മാര്‍ക്കിംഗ് നിരക്കു കൂടി ഉയരുന്നത് വലിയ വെല്ലുവിളി തന്നെയാണ്.നവരാത്രി, ദീപാവലി, തുടര്‍ന്ന് വരുന്ന വിവാഹ സീസണ്‍ എന്നിവ ലക്ഷ്യമാക്കി സെപ്റ്റംബര്‍ 14 മുതലാണ് BIS (Bureau of Indian Standards) ഈ പുതിയ നിരക്കുകള്‍ നടപ്പിലാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.മലയാളികളെ ഈ നിരക്ക് വര്‍ധന ബാധിക്കുന്നത് എങ്ങനെജുവലറികള്‍ക്ക് ഹാള്‍മാര്‍ക്കിങ് ചെയ്യുന്നതിന് അധിക തുക ചിലവാകുന്നതിനാല്‍, ആ തുക സാധാരണയായി ഉപഭോക്താക്കളിലേയ്ക്ക് കൈമാറും. സ്വര്‍ണവിലയ്ക്കും പണിക്കൂലിക്കും പുറമെ നല്‍കേണ്ട ഈ തുക സ്വര്‍ണത്തിന്റെ അന്തിമ ബില്ലില്‍ വര്‍ധിപ്പിക്കും.കുറഞ്ഞ ഭാരമുള്ള ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കാകും ഇത് കൂടുതല്‍ നഷ്ടമാണ്ടാക്കുക. സ്വര്‍ണത്തിന്റെ ഭാരം അടിസ്ഥാനമാക്കിയല്ല, മറിച്ച് ആഭരണങ്ങളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ഹാള്‍മാര്‍ക്കിങ് നിരക്ക്. അതിനാല്‍ കമ്മല്‍, മോതിരം പോലെയുള്ള ചെറിയ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കും ഒരു പീസിന് 75 രൂപ വീതം അധികം നല്‍കേണ്ടി വരാം.കേരളത്തില്‍ വിവാഹങ്ങള്‍ക്ക് സാധാരണയായി നിരവധി ആഭരണങ്ങള്‍ വാങ്ങാറുണ്ട്. വലിയൊരു മാലയ്ക്ക് പകരം പല ഡിസൈനുകളിലുള്ള ചെറിയ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍, ഓരോ പീസിനും 75 രൂപ വീതം കണക്കാക്കുന്നത് മൊത്തം ബില്ലില്‍ വലിയ മാറ്റമുണ്ടാക്കാം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ വാങ്ങുന്ന ആഭരണത്തിന്റെ ബില്ലില്‍ സ്വര്‍ണവില , പണിക്കൂലി, ജിഎസ്ടി (GST) എന്നിവയ്ക്ക് പുറമെ ഹാള്‍മാര്‍ക്കിങ് ചാര്‍ജായി എത്ര രൂപയാണ് ഈടാക്കിയിരിക്കുന്നതെന്ന് വ്യക്തമായി പരിശോധിക്കുക. ഒരു പീസിന് 75 രൂപയും അതിന്റെ നാമമാത്രമായ ജിഎസ്ടിയും മാത്രമേ ഈടാക്കിയിട്ടുള്ളൂ എന്ന് ഉറപ്പുവരുത്തുക. വാങ്ങുന്ന ഓരോ സ്വര്‍ണാഭരണത്തിലും 6 അക്ക HUID (Hallmark Unique Identification) കോഡ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നതിനുള്ള പ്രധാന മാര്‍ഗമാണ്. നിങ്ങള്‍ വാങ്ങുന്ന സ്വര്‍ണം യഥാര്‍ത്ഥമാണോ എന്നറിയാന്‍ ആഭരണത്തിലെ HUID കോഡ് ‘BIS Care’ എന്ന മൊബൈല്‍ ആപ്പില്‍ നല്‍കി പരിശോധിക്കുക. സ്വര്‍ണത്തിന്റെ പരിശുദ്ധിയും, ഏത് സെന്ററിലാണ് ഹാള്‍മാര്‍ക്ക് ചെയ്തത് എന്ന വിവരവും ഇതിലൂടെ ലഭിക്കും. ഹാള്‍മാര്‍ക്കിങ് നിരക്ക് വര്‍ധിച്ചതിന്റെ പേരില്‍ അമിതമായ പണിക്കൂലി ഈടാക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ മറ്റു ജുവലറികളിലെ വിലയുമായി താരതമ്യം ചെയ്യുന്നതും ബുദ്ധിയാണ്.


Read News

Back to top button