BUSINESS
എൻ ചന്ദ്രശേഖരൻ ടാറ്റയോടൊപ്പം തന്നെ തുടരും; അഭ്യൂഹങ്ങൾക്ക് വിരാമം, ഓഹരികളിൽ കുതിപ്പിന് സാധ്യത

N Chandrasekharan Tata Sons : നിക്ഷേപകരെ ആവേശത്തിലാഴ്ത്തി അപ്രതീക്ഷിത നീക്കവുമായി ടാറ്റ ഗ്രൂപ്പ്. എൻ. ചന്ദ്രശേഖരന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാൻ ടാറ്റ സൺസ് ബോർഡ് അനുമതി നൽകി. കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ കാലാവധി ദീർഘിപ്പിക്കില്ലെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.എന്നാൽ ചന്ദ്രശേഖരനോട് തുടരാൻ മാനേജ്മെന്റ് ഐകകണ്ഠ്യേന നിർദ്ദേശിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാലയളവിൽ ടാറ്റ കൈവരിച്ച നേട്ടവും, ടാറ്റയുടെ താല്പര്യങ്ങളും പരിഗണിച്ചാണ് തീരുമാനം. തുടർന്ന് അദ്ദേഹത്തോട് പിൻവാങ്ങൽ തീരുമാനം പുനഃപരിശോധിക്കാൻ മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു.ചന്ദ്രശേഖരന്റെ പുനർനിയമനത്തിന് ടാറ്റ ട്രസ്റ്റ് പൂർണ പിന്തുണ നൽകിയതായിട്ടാണ് റിപ്പോർട്ടുകൾ. 2017 മുതൽ ടാറ്റയെ നയിച്ചത് എൻ. ചന്ദ്രശേഖരനായിരുന്നു. 2027 ഫെബ്രുവരി 20ാം തിയ്യതി വരെയാണ് അദ്ദേഹത്തിന്റെ നിലവിലെ കാലാവധി.2026 ഫെബ്രുവരിയിൽ നടന്ന ടാറ്റയുടെ ബോർഡ് യോഗത്തിൽ അദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നത്. ഇതേത്തുടർന്ന് എൻ. ചന്ദ്രശേഖരന്റെ നിയമനത്തിൽ അനിശ്ചിതാവസ്ഥകളുണ്ടായി. 2026 മെയ്, 2026 ജൂൺ മാസങ്ങളിൽ നടത്തിയ യോഗങ്ങളിലും ഈ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ബോർഡ് യോഗങ്ങൾക്ക് സാധിച്ചിരുന്നില്ല.എൻ. ചന്ദ്രശേഖരൻ പടിയിറങ്ങുന്നു എന്ന വാർത്തകളെ തുടർന്ന് ടാറ്റ ഓഹരികളിൽ വൻ ഇടിവാണ് നേരിട്ടിരുന്നത്. നിലവിൽ വീണ്ടും അദ്ദേഹം തുടരുമെന്ന റിപ്പോർട്ടുകൾ ടാറ്റ ഓഹരികൾക്ക് ഊർജ്ജം പകർന്നേക്കും. ടാറ്റ ഓഹരി നിക്ഷേപകരെ സംബന്ധിച്ച് ഇതൊരു പോസിറ്റീവ് മൂവാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇന്ന് ഓഹരി വിപണിയിലെ വ്യാപാര സമയത്തിന് ശേഷം പുറത്തു വന്ന വാർത്ത, നാളത്തെ വ്യാപാരത്തിൽ വലിയ തോതിൽ സ്വാധീനം ചെലുത്തിയേക്കാം.2016 ഒക്ടോബറിലാണ് ടാറ്റ സൺസ് ബോർഡിൽ എൻ. ചന്ദ്രശേഖരൻ എത്തിയത്. രത്തൻ ടാറ്റയുമായി കലഹിച്ച് പുറത്തു പോയ സൈറസ് മിസ്ത്രിക്ക് ശേഷം 2017 ഫെബ്രുവരിയിൽ അദ്ദേഹം ചെയർമാനാവുകയായിരുന്നു. ചന്ദ്രശേഖരന്റെ നേതൃത്ത്വത്തിൽ, സെമി കൺഡക്ടർ, ഡിജിറ്റൽ ഇ.വി ബിസിനസുകൾ അടക്കമുള്ള പുതിയ മേഖലകളിലേക്ക് ഗ്രൂപ്പ് ചുവടു വെയ്പുകൾ നടത്തിDisclaimer: മുകളിൽ പറഞ്ഞ വിവരങ്ങൾ നിലവിൽ ലഭ്യമായ വാർത്തകളുടെയും, റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ്. പുരോഗമിക്കുന്ന വിഷയമായതിനാൽ ഇതിൽ മാറ്റങ്ങൾ വന്നേക്കാം. ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
Read News


