CINEMA

സംവിധാനം സ്റ്റെഫി സേവ്യർ; ഹാഷിറും അലനും വീണ്ടും

വാഴ 2 താരങ്ങളായ ഹാഷിറും അലൻ ബിൻസിറാജും വീണ്ടും ഒരുമിക്കുന്ന ചിത്രം സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്നു. അൻവർ റഷീദ് എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദ് ആണ് നിർമ്മാണം. മികച്ച വിജയം നേടിയ മധുരമനോഹര മോഹത്തിനുശേഷം സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ – പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുന്നു.

വാഴ 2വിന്റെ ബ്ളോക് ബസ്റ്റർ വിജയത്തിനുശേഷം ഹാഷിറും അലനും ഒരുമിക്കുന്ന ചിത്രം എന്നതാണ് പ്രത്യേകത. കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലേക്ക് വന്ന സ്റ്റെഫി സേവ്യർ മലയാളത്തിൽ നിരവധി ചിത്രങ്ങൾക്ക് വസ്‌ത്രാലങ്കാരം ഒരുക്കി. ഗപ്പിയിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി. ആട് 3 ആണ് അവസാനം കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ച ചിത്രം.

അതേസമയം ഷറഫുദ്ദീനൊപ്പം പ്രധാന വേഷത്തിൽ അലൻ ബിൻസിറാജ് എത്തുന്ന ചിത്രം മൈസൂരിൽ ചിത്രീകരണം പുരോഗമിക്കുന്നു. നവാഗതനായ ജിതേഷ് എസ്. റാം സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യ സിനിമാ കമ്പനിയാണ് നിർമ്മാണം. വാഴ 2 താരമായ അജിൻ ജോയ് മോഹൻലാൽ നായകനായി വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഓപ്പറേഷൻ ഗംഗയിൽ അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യൻ താരം ഭാഗ്യശ്രീ ബോർസെ ആണ് നായിക.ഒാപ്പറേഷൻ ഗംഗയുടെ ചിത്രീകരണം ജോർജിയയിൽ പുരോഗമിക്കുന്നു.


Business ⏭️

Back to top button