BUSINESS

ഒക്ടോബര്‍ 15 മുതല്‍ പുതിയ യുപിഐ നിരക്കുകള്‍; 5 മുതല്‍ 300 രൂപ വരെ ഫീസ്, സാധാരണക്കാരുടെ ഇടപാടുകളെ ബാധിക്കില്ല


UPI MDR: ഒക്ടോബര്‍ 15 മുതല്‍ രാജ്യത്ത് പുതിയ യുപിഐ (UPI) നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നു. 2000 രൂപയ്ക്ക് മുകളിലുള്ള മര്‍ച്ചന്റ് ഇടപാടുകള്‍ക്ക് (P2M) വ്യാപാരികളില്‍ നിന്ന് 0.4 ശതമാനം എംഡിആര്‍ (MDR) ഈടാക്കാനാണ് എന്‍പിസിഐയുടെ (NPCI) തീരുമാനം. അതേസമയം സാധാരണക്കാരായ ഉപഭോക്താക്കളുടെ പണമിടപാടുകളെ ഈ നിരക്ക് ചുമത്തല്‍ ഒരുതരത്തിലും ബാധിക്കില്ല. തട്ടുകടക്കാര്‍ മുതല്‍ വലിയ സ്ഥാപനങ്ങള്‍ വരെ ഇന്ന് ഡിജിറ്റല്‍ ബാങ്കിംഗിന്റെ ഭാഗമാണ്. ഈ സാഹചര്യത്തില്‍ പുതിയ യുപിഐ നിരക്കുകള്‍ മലയാളികള്‍ മനസിലാക്കിയിരിക്കേണ്ടത് വളരെ പ്രധാനമാണ്.0.4% MDR നിരക്ക് ആര്‍ക്കൊക്കെ ബാധകമാകുംവ്യക്തികള്‍ വ്യാപാരികള്‍ക്ക് അയയ്ക്കുന്ന (Person to Merchant) 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് 0.4% മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഈടാക്കുക. ഇത് വ്യാപാരികളാണ് ബാങ്കുകള്‍ക്ക് നല്‍കേണ്ടത്, ഉപയോക്താക്കളല്ല.75,000 രൂപയോ അതില്‍ കൂടുതലോ വരുന്ന വലിയ ഇടപാടുകള്‍ക്ക്, തുക എന്തുതന്നെയായാലും ഫീസ് പരമാവധി 300 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ, ടെലികോം, ഇന്‍ഷുറന്‍സ്, ഇന്ധനം, വൈദ്യുതി, വെള്ളം തുടങ്ങിയ ബില്ലുകള്‍ 2,000 രൂപയ്ക്ക് മുകളിലാണെങ്കില്‍, ഇടപാടുകള്‍ക്ക് 0.4%-ന് പകരം കൃത്യം 5 രൂപ മാത്രമായിരിക്കും നിരക്ക്.2,000 രൂപ വരെയുള്ള പേയ്മെന്റുകള്‍ക്ക് എംഡിആര്‍ ഒഴിവാക്കിചെറുകിട വ്യാപാരികളെ സംരക്ഷിക്കുന്നതിനായി 2000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ ഒഴിവാക്കിയിരിക്കുന്നത്. രാജ്യത്തെ 95% -ത്തിലധികം വരുന്ന സാധാരണ ഡിജിറ്റല്‍ ഇടപാടുകള്‍ 2,000 രൂപയ്ക്ക് താഴെയുള്ളവയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ 2000 രൂപ പരിധി നിശ്ചയിച്ചതു വഴി ഭൂരിഭാഗം വ്യാപാരികള്‍ക്കും അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നില്ല.മാസം 1 ലക്ഷം രൂപ വരെ യുപിഐ ക്യുആര്‍ (QR) വഴി സ്വീകരിക്കുന്ന ചെറുകിട വ്യാപാരികള്‍ക്കും, തട്ടുകടക്കാര്‍ക്കും ഈ നിരക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നതും ഏറെ ശ്രദ്ധേയമാണ്. ദൈനംദിന ചെറിയ വാങ്ങലുകള്‍ക്ക് നിരക്കില്ലാത്തതിനാല്‍ സാധാരണക്കാരുടെയും, ചെറുകിട കച്ചവടക്കാരുടെയും ഡിജിറ്റല്‍ പേയ്മെന്റ് ഉപയോഗം കുറയില്ല.പി2പി (P2P), പി2എം (P2M) ഇടപാടുകളുടെ നിരക്കുകള്‍പി2പി (Person-to-Person): വ്യക്തികള്‍ തമ്മിലുള്ള (സുഹൃത്തുക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ പണമയക്കുന്നത്) എല്ലാ ഇടപാടുകളും തുകയുടെ പരിധിയില്ലാതെ പൂര്‍ണ്ണമായും സൗജന്യമായി തുടരും.പി2എം (Person-to-Merchant): 2,000 രൂപ വരെ നിരക്കില്ല (Zero MDR). 2,000 രൂപയ്ക്ക് മുകളില്‍, വ്യാപാരിക്ക് 0.4% നിരക്ക് (പരമാവധി 300 രൂപ).ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ സാധനങ്ങളോ, സേവനങ്ങളോ വാങ്ങുന്ന സാധാരണ ഉപഭോക്താവില്‍ (Customer) നിന്ന് യാതൊരു ഫീസും ബാങ്കുകളോ, വ്യാപാരികളോ ഈടാക്കില്ല. യുപിഐ വഴി പണമടക്കുമ്പോള്‍ വ്യാപാരികള്‍ ഈ 0.4% നിരക്ക് ഉപഭോക്താവിന്റെ തലയില്‍ കെട്ടിവെക്കാനോ, ബില്ലില്‍ അധികമായി കൂട്ടാനോ പാടില്ലെന്ന് കര്‍ശന നിര്‍ദേശമുണ്ട്. യുപിഐ ആപ്പുകള്‍ (Google Pay, PhonePe മുതലായവ) സാധാരണ ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് പ്ലാറ്റ്ഫോം ഫീസോ, മറ്റ് മറഞ്ഞിരിക്കുന്ന ചാര്‍ജുകളോ ഈടാക്കാന്‍ പാടില്ല.


Read News

Back to top button