BUSINESS

കെഎസ്ഇബി ബില്ലില്‍ വന്‍ മാറ്റം; മാസം 250 യൂണിറ്റ് കഴിഞ്ഞാല്‍ പീക്ക് സമയത്ത് 25% അധിക നിരക്ക്, മലയാളികള്‍ അറിയേണ്ട കാര്യങ്ങള്‍


കേരളത്തില്‍ മാസം 250 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി കെഎസ്ഇബി (KSEB) ‘ടൈം ഓഫ് ഡേ’ (ToD) താരിഫ് ക്രമീകരണം നടപ്പിലാക്കുന്നു. പീക്ക് സമയങ്ങളില്‍ (വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ) 25% അധിക നിരക്കും, പകല്‍ സമയത്ത് (രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ) 10% ഇളവും ബാധകമാകും. സ്മാര്‍ട്ട് മീറ്ററുകള്‍ വഴി സമയമനുസരിച്ച് ബില്ല് കണക്കാക്കുന്ന ഈ പുതിയ മാറ്റം നിങ്ങളുടെ ബില്ലുകളെ നേരിട്ട് ബാധിക്കുന്നതാണ്. നിങ്ങളുടെ ദിവസേനയുള്ള ചില ചെറിയ ഉപയോഗ ശീലങ്ങള്‍ മാറ്റുന്നതിലൂടെ ഉയര്‍ന്ന ബില്ല് തുകയില്‍ നിന്ന് വീടിനെ സുരക്ഷിതമാക്കാം. വൈദ്യുതി ഉപയോഗിക്കുന്ന സമയത്തിന് അനുസരിച്ചാകും ബില്‍ നിര്‍ണയിക്കപ്പെടുക.ToD താരിഫ്: കെഎസ്ഇബി പ്രധാന മാറ്റങ്ങള്‍മാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെയാകും ഈ നിയമങ്ങള്‍ ബാധിക്കുക എന്ന് ആദ്യമേ പറയട്ടെ. നിങ്ങളുടെ വൈദ്യുതി ഉപയോഗത്തെ കെഎസ്ഇബി 3 സമയക്രമങ്ങളില്‍ നിര്‍ണയിച്ച് ബില്ല് നിര്‍ണയിക്കും. പകല്‍ സമയം (രാവിലെ 06:00 – വൈകുന്നേരം 06:00 വരെ): സാധാരണ നിരക്കിനേക്കാള്‍ 10% കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കും. പീക്ക് സമയം (വൈകുന്നേരം 06:00 – രാത്രി 10:00 വരെ): ഗ്രഡില്‍ വൈദ്യുതി ആവശ്യകത കൂടുതലായതിനാല്‍ സാധാരണ നിരക്കിനേക്കാള്‍ 25% അധിക നിരക്ക് ഈടാക്കും. രാത്രി സമയം (രാത്രി 10:00 – രാവിലെ 06:00 വരെ): സാധാരണ താരിഫ് നിരക്ക് തന്നെയായിരിക്കും ബാധകം.ഉപഭോക്താക്കളെ എങ്ങനെ ബാധിക്കുംബില്‍ തുക സമയത്തെ ആശ്രയിച്ചിരിക്കുമെന്ന് ഉപയോക്താക്കള്‍ മനസിലാക്കുക. ഒരോ സമയപരിധിയിലും നിങ്ങള്‍ എത്ര യൂണിറ്റ് ഉപയോഗിച്ചുവെന്ന് സ്മാര്‍ട്ട് മീറ്റര്‍ കൃത്യമായി രേഖപ്പെടുത്തും. അതായത് എത്ര യൂണിറ്റ് ഉപയോഗിച്ചു എന്നതിനേക്കാള്‍ അത് ‘ഏത് സമയത്ത് ഉപയോഗിച്ചു’ എന്നതാകും ഇനി ബില്ല് നിര്‍ണയിക്കുക.വൈകുന്നേരം 6 മണിക്കും രാത്രി 10 മണിക്കും ഇടയില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചാല്‍ ബില്‍ല്ല് ഗണ്യമായി ഉയരും. കൂടുതല്‍ വൈദ്യുതി ആവശ്യമായ ജോലികള്‍ പകല്‍ സമയത്തേക്ക് മാറ്റിയാല്‍ സാധാരണ ബില്ലിനേക്കാള്‍ കുറഞ്ഞ തുക മാത്രം നല്‍കിയാല്‍ മതിയാകും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വാഷിംഗ് മെഷീന്‍, വാട്ടര്‍ പമ്പ്, അയണ്‍ ബോക്‌സ്, ഇലക്ട്രിക് വെഹിക്കിള്‍ (EV) ചാര്‍ജിംഗ്, മോട്ടര്‍ പോലുള്ള ഹെവി ഉപകരണങ്ങള്‍ പകല്‍ ഉപയോഗിക്കുക. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയുള്ള സമയമാകും ഉചിതം. വൈകുന്നേരം 6 മുതല്‍ 10 മണിവരെയുള്ള പീക്ക് സമയത്ത് (4 മണിക്കൂര്‍) ഏസി, വാട്ടര്‍ ഹീറ്റര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ തുടങ്ങിയ ഉയര്‍ന്ന വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഒഴിവാക്കുക. മാസ ഉപഭോഗം നിരീക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. പ്രതിമാസ ഉപയോഗം 250 യൂണിറ്റില്‍ താഴെ നിര്‍ത്തിയാല്‍ നിലവില്‍ ToD നിരക്കുകളുടെ പരിധിയില്‍ വരില്ല. സോളാര്‍ ഉപഭോക്താക്കള്‍ക്ക് അനുകൂലമാണ് പുതിയ നയം. വീട്ടില്‍ റൂഫ്ടോപ്പ് സോളാര്‍ ഉള്ളവര്‍ പകല്‍ സമയത്ത് കൂടുതല്‍ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് വഴി ബില്‍ തുക വന്‍തോതില്‍ കുറയ്ക്കാം.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളും, വാര്‍ത്തകളും അടിസ്ഥാനമാക്കിയാണ്. കൂടുതല്‍ വ്യക്തതയ്ക്കായി നിങ്ങളുടെ കെഎസ്ഇബി കേന്ദ്രങ്ങളെ ബന്ധപ്പെടുക.)


Read News

Back to top button