BUSINESS
മലയാളികള്‍ക്കു കേന്ദ്രത്തിന്റെ ഓണം സമ്മാനം; ബംഗളൂരു- എറണാകുളം വന്ദേ ഭാരതിന് ഇനി ഇരട്ടി സീറ്റുകള്‍

Bengaluru Ernakulam Vande Bharat Extra Coaches 2026: ഓണത്തിന് നാട്ടിലെത്താന്‍ ടിക്കറ്റുകിട്ടാതെ വിഷമിക്കുന്ന പ്രവാസി മലയാളികള്‍ക്ക് വലിയ ആശ്വാസം. മലയാളികളുടെ ദീര്‍ഘകാല ആവശ്യത്തിന് പരിഹാരമായി ബംഗളൂരു- എറണാകുളം- ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിന്റെ (Train No: 26651/ 26652) സീറ്റിംഗ് ശേഷി ഇരട്ടിയാക്കി. കൂടാതെ 112 ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളാണ് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു മുതല്‍ (2026 ഓഗസ്റ്റ് 17) പ്രാബല്യത്തില്‍ വരുന്ന വന്ദേ ഭാരതിലെ കോച്ച് വര്‍ധന ഓണക്കാലത്തെ താത്കാലിക സംവിധാനമല്ല, മറിച്ച് സ്ഥിരമായ മാറ്റമാണെന്നത് പ്രവാസികള്‍ക്ക് ഇരട്ടി മധുരമാകുന്നു.അധിക കോച്ചുകള്‍ അനുവദിച്ച ട്രെയിനും കാലാവധിയുംബംഗളൂരു- എറണാകുളം- ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍: 26651/26652) ട്രെയിനിനാണ് അധിക സീറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള 8 കോച്ചുകള്‍ എന്നത് ഇരട്ടിയാക്കി 16 കോച്ചുകളാക്കി (14 എസി ചെയര്‍ കാര്‍, 2 എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍) ഉയര്‍ത്തി. ഇത് ഓണക്കാലത്തേക്ക് മാത്രമുള്ള താല്‍ക്കാലിക സംവിധാനമല്ല. ഓഗസ്റ്റ് 17 മുതല്‍ നിലവില്‍ വരുന്ന സ്ഥിരമായ വര്‍ധനയാണ്. ഈ റൂട്ടിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.ഓണക്കാല സ്‌പെഷ്യല്‍ ട്രെയിനുകള്‍ഓണത്തോടനുബന്ധിച്ച് റെയില്‍വേ ആകെ 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് കൊല്ലം, കണ്ണൂര്‍, എറണാകുളം എന്നീ റൂട്ടുകളിലേക്ക് പ്രത്യേക സര്‍വീസുകള്‍ ഉണ്ടായിരിക്കും.മലയാളികള്‍ക്ക് വന്‍ നേട്ടംഇരട്ടി സീറ്റിങ് ശേഷി വര്‍ധനയാണ് വന്ദേ ഭാരതിന് ഉണ്ടായിരിക്കുന്നത്. അതായത് ഒരു യാത്രയിലെ സീറ്റുകളുടെ എണ്ണം 530 -ല്‍ നിന്ന് ഒറ്റയടിക്ക് 1,128 ആയി ഉയര്‍ന്നു. ബംഗളൂരുവിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന ഐടി ജീവനക്കാര്‍ക്കും, കുടുംബങ്ങള്‍ക്കും ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്. 8 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്താം. സീറ്റ് വര്‍ധിപ്പിക്കാനുള്ള തീരുമാനം ഓണക്കാലത്ത് തന്നെ എത്തിയത് നാട്ടിലേയ്ക്ക് എത്താന്‍ തയ്യാറെടുക്കുന്ന മലയാളികള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. ഓണക്കാലത്ത് ഉയര്‍ന്ന നിരക്കുകള്‍ കൊണ്ട് മലയാളികളെ വിയര്‍പ്പുമുട്ടിക്കുന്ന സ്വകാര്യ ബ്‌സ് സര്‍വീസുകള്‍ക്കു ഈ നടപടി കടുത്ത തിരിച്ചടിയാകും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ട്രെയിന്‍ നമ്പര്‍ 26651 (ബംഗളൂരു – എറണാകുളം) രാവിലെ 05:10-ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 01:50-ന് എറണാകുളത്തെത്തും. ട്രെയിന്‍ നമ്പര്‍ 26652 (എറണാകുളം – ബെംഗളൂരു) മടക്ക സര്‍വീസ് ഉച്ചയ്ക്ക് 02:20-ന് പുറപ്പെട്ട് രാത്രി 11:00-ന് ബംഗളൂരുവിലെത്തും. ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ 6 ദിവസവും ഈ സര്‍വീസുകള്‍ ഉണ്ടായിരിക്കും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം ജങ്ഷന്‍ എന്നിവയാകും പ്രധാന സ്‌റ്റേഷനുകള്‍. ഉത്സവ സമയത്ത് കനത്ത തിരക്കുള്ളതിനാല്‍ ഐആര്‍സിടിസി (IRCTC) പോര്‍ട്ടല്‍ വഴി നേരത്തെ തന്നെ സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതകണ് ബുദ്ധി.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വാര്‍ത്തകളും, റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ്. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)
Read News


