BUSINESS
Q1 Results: ഓഹരി വില 24 രൂപ; ‘ഞെട്ടിച്ച’ ബിസിനസ് പ്രകടനവുമായി യെസ് ബാങ്ക്, ലക്ഷ്യവില ഇങ്ങനെ

നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ യെസ് ബാങ്കിന്റെ അറ്റാദായം 1,071 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജൂൺ പാദത്തെ അപേക്ഷിച്ച് 33.7% വാർഷിക വളർച്ചയാണിത്. സമാന കാലയളവിൽ പ്രവർത്തന ലാഭം 25.5% ഉയർന്ന് 1,704 കോടി രൂപയിലെത്തി. 14.3% വർധനയോടെ ആകെ നിക്ഷേപം 3,15,373 കോടി രൂപയായി വർധിച്ചു. ആകെ വായ്പകൾ 18.3% ഉയർന്ന് 2,85,118 കോടി രൂപയായി. യെസ് ബാങ്കിന്റെ ഓഹരികളിലെ ലക്ഷ്യവില ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാംകാസ (CASA – Current Account and Savings Account) നിക്ഷേപങ്ങൾ 14.3% വർധിച്ച് 1,03,233 കോടി രൂപയിലെത്തി. ഈ പാദത്തിലെ കാസ അനുപാതം 32.7 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ഇത് 32.8% , തൊട്ടുമുൻപത്തെ പാദത്തിൽ 35.1% എന്നീ നിലകളിലായിരുന്നു. ആദ്യ പാദത്തിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 17.5% വാർഷിക വളർച്ചയോടെ 2,786 കോടി രൂപയായി. പലിശ ഇതര വരുമാനം 2.6% ഉയർന്ന് 1,798 കോടി രൂപയായി.ചെലവുകളും, വരുമാനവും തമ്മിലുള്ള അനുപാതം മുൻ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ 67.1%, കഴിഞ്ഞ പാദത്തിലെ 63% എന്നീ നിലകളിൽ നിന്ന് മെച്ചപ്പെട്ട് 62.8 ശതമാനമായി കുറഞ്ഞു. ആസ്തിയിന്മേലുള്ള ആദായം 0.9 ശതമാനമായി രേഖപ്പെടുത്തി. കഴിഞ്ഞ പാദത്തിൽ ഇത് ഒരു ശതമാനമായിരുന്നു.റീടെയിൽ അസറ്റ് വിതരണം ശക്തമായി തുടരുകയും 27.5% വാർഷിക വളർച്ച കൈവരിക്കുകയും ചെയ്തു. ബാങ്കിന്റെ ആസ്തി ഗുണനിലവാരം മികച്ചതായി തുടരുകയാണ്. ആകെ കിട്ടാക്കടം മുൻ വർഷത്തേക്കാൾ 30 ബേസിസ് പോയിന്റ് കുറഞ്ഞ് 1.3% എന്ന നിലയിലെത്തി. അറ്റ കിട്ടാക്കടം 0.2 ശതമാനമാണ്. കിട്ടാക്കടം നേരിടാനുള്ള കരുതൽ അനുപാതം 81.7 ശതമാനമാണ്.ഒന്നാം പാദത്തിലെ അറ്റാദായം ഏകദേശം 34% വർധിച്ച് 1,071 കോടി രൂപയായി. സുരക്ഷാ രസീതുകളിൽ നിന്നും, ട്രഷറിയിൽ നിന്നുമുള്ള നേട്ടങ്ങൾ കുത്തനെ ഇടിഞ്ഞിട്ടും അടിസ്ഥാന വരുമാനം മികച്ച രീതിയിൽ നിലനിർത്താനായത് ബാങ്കിന്റെ ശക്തമായ വളർച്ചയാണ് കാണിക്കുന്നത്. മാർജിൻ 2.7% എന്ന നിലയിൽ സ്ഥിരത നിലനിർത്തിയതോടൊപ്പം, ആസ്തിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സാധിച്ചു. മൂഡീസ്, കെയർ, ഐസിആർഎ, എസ് ആൻഡ് പി ഗ്ലോബൽ തുടങ്ങിയ പ്രമുഖ ഏജൻസികളിൽ നിന്നുള്ള റേറ്റിംഗ് അപ്ഗ്രേഡുകൾ ഈ പാദത്തിലെ മറ്റൊരു അംഗീകാരമാണെന്നും യെസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ വിനയ് എം. ടോൺസെ പറഞ്ഞു. യെസ് ബാങ്ക് ഓഹരികൾ – ലക്ഷ്യവിലഇക്കഴിഞ്ഞ വാരാന്ത്യത്തിൽ 23.61 രൂപയിലാണ് യെസ് ബാങ്ക് ഓഹരികൾ എൻ.എസ്.ഇയിൽ ക്ലോസ് ചെയ്തിരിക്കുന്നത്. ഓഹരിയുടെ 52 ആഴ്ച്ചകളിലെ ഉയർച്ച/താഴ്ച്ച എന്നിവ യഥാക്രമം 25.78/17.20 രൂപ നിലവാരങ്ങളിലാണ്. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ മാത്രം ഓഹരി വില 19% ഉയർച്ചയാണ് നേടിയിട്ടുള്ളത്. നേരത്തെ ഈ ഓഹരിയിൽ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് 24 രൂപയിലും, വെഞ്ച്വറ 32യ10 രൂപയിലും ലക്ഷ്യവില നിശ്ചയിച്ചിട്ടുണ്ട്.Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
Read News


