BUSINESS

മലയാളി വിമാനക്കമ്പനി ഫ്ലൈ91ന് ലക്ഷ്യം 5 വർഷത്തിനകം 50 നഗരങ്ങൾ; മംഗളൂരു സർവീസ് ഉടൻ, കണ്ണൂരിലേക്കും പറക്കും


‘ഫ്ലൈ91’ കമ്പനി സ്ഥാപകൻ മനോജ് ചാക്കോ ‘മനോരമയോട്’∙ പുതിയ വിമാനങ്ങൾ ഏതൊക്കെ നഗരങ്ങളിലേക്കായിരിക്കും?- അടുത്ത 5 വർഷത്തിനിടെ 50 നഗരങ്ങളെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. മംഗളൂരു സർവീസ് ഉടൻ തുടങ്ങും. വിശാഖപട്ടണം, കോയമ്പത്തൂർ അടക്കം ഒട്ടേറെ നഗരങ്ങൾ മനസ്സിലുണ്ട്. കേരളത്തിൽ കൊച്ചി കഴിഞ്ഞാൽ കണ്ണൂരാണ് ആലോചിക്കുന്നത്. കണ്ണൂരിൽ നിന്ന് ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, അഗത്തി റൂട്ടുകളൊക്കെ ആലോചിക്കാവുന്നതാണ്. ഇന്ത്യയിലെ 164 വിമാനത്താവളങ്ങളിൽ 70 എണ്ണത്തിലാണ് വലിയ വിമാനങ്ങൾ ഇറങ്ങാൻ കഴിയുക. അങ്ങനെ നോക്കുമ്പോൾ വലിയ അവസരമാണ് മുന്നിലുള്ളത്. ∙ ഗോവയ്ക്കും ഹൈദരാബാദിനും പുറമേ പുതിയ ഹബ്ബുകൾ?- സൗത്ത് ഇന്ത്യ, വെസ്റ്റ്, സെൻട്രൽ, നോർത്ത്, ഈസ്റ്റ് എന്നിങ്ങനെയാണ് ഞങ്ങളുടെ ലക്ഷ്യം. പക്ഷേ, ഇടയ്ക്ക് നല്ലൊരു അവസരം ലഭിച്ചാൽ പ്ലാനുകൾ അത്തരത്തിൽ മാറ്റും. ഗോവയ്ക്കും ഹൈദരാബാദിനും പുറമേ നവി മുംബൈയും വടക്കേ ഇന്ത്യയിൽ ഹിൻഡൻ, കാൻപുർ, ലക്നൗ എന്നിവയിൽ ഏതെങ്കിലുമൊന്നും ഹബ് ആക്കുന്നതും പരിഗണിക്കുന്നുണ്ട്.∙ ഫണ്ടിങ് എങ്ങനെ?


Travel ⏭️

Back to top button