HEALTH
മുടിവളർച്ചയ്ക്ക് സഹായിക്കുന്ന 12 ഭക്ഷണങ്ങൾ; ഡയറ്റിൽ ഉൾപ്പെടുത്താം ‘ഹെയർ-ഫ്രണ്ട്ലി’ ഫുഡ്സ്

മുടിയുടെ ആരോഗ്യം പുറമേ പുരട്ടുന്ന എണ്ണകളിലും സെറമുകളിലും ഹെയർ മാസ്കുകളിലും മാത്രം ഒതുങ്ങുന്നതല്ല. നമ്മൾ കഴിക്കുന്ന ഭക്ഷണവും മുടിയുടെ വളർച്ചയിലും കരുത്തിലും നിർണായക പങ്കുവഹിക്കുന്നുണ്ട്. പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, സെലീനിയം, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ ആവശ്യത്തിന് ലഭിക്കുമ്പോഴാണ് മുടിയുടെ വേരുകൾക്ക് ആരോഗ്യത്തോടെ വളരാൻ കഴിയുന്നത്.മുടിയുടെ പ്രധാന ഘടകം കെരാറ്റിൻ എന്ന പ്രോട്ടീനാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിലൂടെ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കേണ്ടത് പ്രധാനമാണ്. പ്രോട്ടീന്റെ കുറവ് മുടിയുടെ വളർച്ചാഘട്ടത്തെ ബാധിക്കുകയും അമിതമായ മുടികൊഴിച്ചിലിന് കാരണമാവുകയും ചെയ്യാം. അതേസമയം, വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും മുടിയിഴകളുടെ ഘടനയും കരുത്തും നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഇരുമ്പ് മുടിയുടെ വേരുകളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഭക്ഷണത്തിന് മുടിവളർച്ചയെ സ്വാധീനിക്കാനാകുമെങ്കിലും മുടികൊഴിച്ചിലിന് പിന്നിലെ കാരണം കൂടി മനസ്സിലാക്കേണ്ടതുണ്ട്. പോഷകങ്ങളുടെ കുറവുമൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിലൂടെയും ആവശ്യമായാൽ സപ്ലിമെന്റുകളിലൂടെയും നിയന്ത്രിക്കാനാകുമെന്ന് ന്യൂട്രീഷനിസ്റ്റുകൾ പറയുന്നു.എന്നാൽ മുടികൊഴിച്ചിലിന് കാരണം പോഷകക്കുറവ് മാത്രമാകണമെന്നില്ല. സമ്മർദം, ഹോർമോൺ വ്യതിയാനങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ, ഇൻസുലിൻ അസന്തുലിതാവസ്ഥ, ചില രോഗാവസ്ഥകൾ, മരുന്നുകൾ, പ്രസവാനന്തരമുള്ള മാറ്റങ്ങൾ തുടങ്ങിയവയും മുടിയുടെ വളർച്ചയെ ബാധിക്കാം. അതുകൊണ്ടുതന്നെ ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിലെ പ്രധാനപ്പെട്ട ഒരു ഘടകം മാത്രമാണ്.മുടിയുടെ വളർച്ചയ്ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങൾ മുട്ട: മുടിയുടെ പ്രധാന ഘടകമായ കെരാറ്റിൻ നിർമ്മിക്കാൻ ആവശ്യമായ മികച്ച പ്രോട്ടീൻ സ്രോതസ്സാണ് മുട്ട. മുട്ടയുടെ മഞ്ഞയിൽ ബയോട്ടിൻ, കോളിൻ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ബയോട്ടിൻ ലഭിക്കാൻ മധുരക്കിഴങ്ങ്, ചീര, വിത്തുകൾ, പയർവർഗങ്ങൾ തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.കൊഴുപ്പുള്ള മത്സ്യങ്ങൾ: സാൽമൺ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. ഇവ തലയോട്ടിയുടെ ആരോഗ്യം നിലനിർത്താനും വീക്കം കുറയ്ക്കാനും സഹായിക്കും. വിറ്റാമിൻ ഡി, അയോഡിൻ എന്നിവയും ഇത്തരം മത്സ്യങ്ങളിൽ നിന്ന് ലഭിക്കും.
Cinema ⏭️


