NEWS

കത്തുന്ന ചിതയിൽനിന്ന് മൃതദേഹഭാഗം ഭക്ഷിച്ചു; സ്വയം പ്രഖ്യാപിത ലേഡി അഘോരി അറസ്റ്റിൽ


ഉജ്ജയിൻ∙ മധ്യപ്രദേശിലെ ഉജ്ജയിനിൽ ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്തു ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റിൽ. ലേഡി അഘോരി എന്ന് സ്വയം വിളിക്കുന്ന കാളി നന്ദ് ഗിരിയെയാണ് ഉജ്ജയിൻ പൊലീസ് അറസ്റ്റ് ചെയ്തത്. കത്തുന്ന ചിതയിൽനിന്ന് വാൾ കൊണ്ട് മൃതദേഹത്തിന്റെ ഭാഗങ്ങൾ കുത്തിയെടുത്ത് കാളി നന്ദ് ഗിരി ഭക്ഷിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ലേഡി അഘോരി തന്നെയാണ് വിഡിയോ പകർത്തിയതും.ശ്മശാനത്തിന്റെ മേൽനോട്ടം വഹിക്കുന്ന വിഷ്ണു മഹാരാജ് എന്നയാൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. ശ്മശാനത്തിലേക്ക് അതിക്രമിച്ചു കയറി, സംസ്കാരച്ചടങ്ങുകൾ അലങ്കോലപ്പെടുത്തി, മൃതദേഹത്തെ അപമാനിച്ചു എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ലേഡി അഘോരിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Digambarladyaghorinagasadhvi എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Fashion ⏭️

Back to top button