NEWS

കാസർകോട് ടെൻഷൻ, ഇപ്പം ശരിയാകുമെന്ന് മന്ത്രി; വൈദ്യുതി മുടങ്ങില്ലെന്ന പ്രതീക്ഷയിൽ ലോകകപ്പ് ഫൈനൽ


കോട്ടയം ∙ ലോകകപ്പ് ഫുട്ബോൾ ഫൈനൽ സമയത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. കാസർകോട് അൽപം പ്രശ്നമുണ്ട്. രാത്രി 9 മണിയ്ക്ക് ശേഷം അത് പരിഹരിക്കാനുള്ള വൈദ്യുതി കർണാടകയിൽ നിന്ന് ലഭിക്കും. അത് കൂടി ലഭിക്കുന്നതോടെ കാസർകോട്ടുകാർ പേടിക്കേണ്ട കാര്യമില്ല. വൈദ്യുതി നിയന്ത്രണം ഉണ്ടാകാതിരിക്കാൻ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്. ഒരിടത്തും കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്നും സണ്ണി ജോസഫ് മനോരമ ഓൺലൈനോട് പറഞ്ഞു. ഇന്ന് രാവിലെ തുടങ്ങി നാളെ പുലര്‍ച്ചെ വരെ വൈദ്യുതി മുടങ്ങാതിരിക്കാന്‍ കൂടുതല്‍ പണം നല്‍കി ഇരുപത്തി നാല് മണിക്കൂര്‍ നേരത്തേക്കുള്ള കരാറിലൂടെ മതിയായ വൈദ്യുതി ഉറപ്പാക്കിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്കിടെയാണ് അര്‍ജന്‍റീന സ്പെയിന്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മല്‍സരം നടക്കുന്നത്. രാത്രി 12.30ന് ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡ‍ിയത്തിലാണ് മത്സരം.


Fashion ⏭️

Back to top button