SPORTS

ലോഡ്സിൽ ‘ഒരു ലോഡ്’ റൺസുമായി ഇംഗ്ലണ്ട്; ഡക്കറ്റിന് സെഞ്ചറി, ഫിഫ്റ്റിയടിച്ച് ബെതേലും റൂട്ടും; കത്തിക്കയറി ബട്‌ലർ; ഇന്ത്യ വിയർക്കും!


ലണ്ടൻ ∙ ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട്, നിശ്ചിത 50 ഓവറിൽ വെറും മൂന്നു വിക്കറ്റ് നഷ്ടത്തിൽ 387 റൺസെടുത്തു. ഇന്ത്യയ്ക്ക് 388 റൺസ് വിജയലക്ഷ്യം. സെഞ്ചറി നേടിയ ഓപ്പണർ ബെൻ ഡക്കറ്റ് (135 പന്തിൽ 141), അർധസെഞ്ചറി നേടിയ മറ്റൊരു ഓപ്പണർ ജേക്കബ് ബെതേൽ (93 പന്തിൽ 91), ജോ റൂട്ട് (48 പന്തിൽ 74*), അവസാന ഓവറുകളിൽ തകർത്തടിച്ച് ജോസ് ബട‌്‌ലർ (13 പന്തിൽ 41*) എന്നിവരൂടെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് മികച്ച് ടോട്ടൽ സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ ഡക്കറ്റും ബെതെലും ചേർന്ന് 192 റൺസാണ് കൂട്ടിച്ചേർത്തത്. ജസ്പ്രീത് ബുമ്ര ഇല്ലാതെ ഇറങ്ങിയ ഇന്ത്യയുടെ ബോളിങ് നിര വിക്കറ്റ് വീഴ്ത്താൻ പാടുപെട്ടു. പ്രസിദ്ധ് കൃഷ്ണ രണ്ടും പ്രിൻസ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ഗ്രുർനൂർ ബ്രാർ 10 ഓവറിൽ 97 റൺസാണ് വിട്ടുകൊടുത്തത്. ബെതേൽ പുറത്തായ ശേഷം എത്തിയ ജോ റൂട്ടും, ഡക്കറ്റിന് ഉറച്ച പിന്തുണ നൽകിയതോടെ ഇംഗ്ലണ്ട് സ്കോർബോർഡ് അതിവേഗം ചലിച്ചു. 36–ാം ഓവറിലാണ് ഡക്കറ്റ് സെഞ്ചറി തികച്ചത്. ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ടെസ്റ്റിൽ ഏകദിനത്തിലും സെഞ്ചറി നേടുന്ന ആറാമത്തെ ഓപ്പണർ ബാറ്ററാണ് ബെൻ ഡക്കറ്റ്. സെഞ്ചറിക്ക് പിന്നാലെ ഗിയർ മാറ്റിയ ഡക്കറ്റ് ബൗണ്ടറികളുമായി അതിവേഗം സ്കോർ ഉയർത്തി. 150 ലേക്ക് കുതിച്ച താരത്തെ 44–ാം ഓവറിൽ പ്രിൻസ് യാദവവാണ് 141 റൺസിൽ വീഴ്ത്തിയത്. എങ്കിലും ലോഡ്സ് ഗ്രൗണ്ടിലെ ഉയർന്ന ഏകദിന സ്കോറുമായാണ് ഡക്കറ്റ് മടങ്ങിയത്. 1979 ലോകകപ്പ് ഫൈനലിൽ സാക്ഷാൽ വിവിയൻ റിച്ചാർഡ്സ് നേടിയ 138 റൺസിന്റെ റെക്കോർഡാണ് ഡക്കറ്റ് തകർത്തത്. രണ്ടാം വിക്കറ്റിൽ ഡക്കറ്റും റൂട്ടും ചേർന്ന് 101 റൺസ് കൂട്ടിചേർത്തത്. പിന്നീട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (12 പന്തിൽ 14) വൈകാതെ പുറത്തായെങ്കിലും അർധസെഞ്ചറിയുമായി പുറത്താകാതെ നിന്ന ജോ റൂട്ടും അവസാന ഓവറുകളിൽ തകർത്തടിച്ച ജോസ് ബട്‍ലറും ചേർന്ന് ഇംഗ്ലണ്ട് സ്കോർ 380 കടത്തുകയായിരുന്നു. മൂന്നു സിക്സും നാലു ഫോറുമടക്കം വെറും 13 പന്തിലാണ് ബട്‍ലർ 41 റൺസെടുത്തത്. ∙ ബുമ്രയ്ക്ക് പരുക്ക്ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 2023 ഡിസംബറിനു ശേഷം കളിച്ച 29 ഏകദിനങ്ങളിൽ ആകെ നാലു തവണ മാത്രമാണ് ഇന്ത്യയ്ക്ക് ടോസ് നേടാനായത്. 25 തവണയും ടോസിൽ നിർഭാഗ്യമായിരുന്നു. മൂന്നു മാറ്റവുമായാണ് മൂന്നാം ഏകദിനത്ത് ഇറങ്ങിയത്. പരുക്കേറ്റ ജസ്പ്രീത് ബുമ്ര, വാഷിങ്ടൻ എന്നിവർ പുറത്തായപ്പോൾ ഇഷാൻ കിഷനും ബെഞ്ചിലായി. അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, കെ.എൽ.രാഹുൽ എന്നിവരാണ് പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ബുമ്രയും ഇടത് കാൽമുട്ടിന് പരുക്കേറ്റത്. പരുക്കേറ്റ വാഷിങ്ടൻ സുന്ദറിനെ സ്ക്വാഡിൽനിന്ന് ഒഴിവാക്കിയിരുന്നു.  


Auto ⏭️

Back to top button