BUSINESS
Fifa World Cup 2026: ജേതാക്കള്‍ക്കും ടീമുകള്‍ക്കും റഫറിമാര്‍ക്കും എത്ര കിട്ടും; പണക്കൊഴുപ്പില്‍ ഒരു ആവേശക്കളി

Argentina vs Spain Final: ഫിഫ ലോകകപ്പ് ആരു നേടുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇന്നു വെളിപ്പിന് നടന്ന് ഇംഗ്ലണ്ട്, ഫ്രാന്‍സ് ലൂസേഴ്‌സ് ഫൈനല്‍ (മൂന്നാം സ്ഥാന പോരാട്ടം) ആവേശം വാനോളം ഉയര്‍ത്തി കഴിഞ്ഞു. നാലിന് എതിരേ ആറു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം ഉറപ്പിച്ചത്. 2026 ഫിഫ ലോകകപ്പില്‍ ഗോളുകളുടെ പെരുമഴ കണ്ട ശേഷം ലോകം മുഴുവന്‍ ഫൈനലിനായി കാത്തിരിക്കുകയാണ്. ഇത്തവണത്തെ ഫിഫ ലോകകപ്പ് പണക്കൊഴുപ്പ് കാരണം ഇതോടകം ലോക ശ്രദ്ധ നേടി കഴിഞ്ഞു. ലോകകിരീടം നേടുന്ന ടീം മുതല്‍ മൈതാനത്ത് കളം നിയന്ത്രിക്കുന്ന റഫറിമാര്‍ വരെ കോടികളാണ് ഇത്തവണ വീട്ടില്‍ കൊണ്ടുപോകുക. 2026 ഫിഫ ലോകകപ്പിന്റെ സമ്മാന ഘടന2026 ലോകകപ്പിനായി ഫിഫ മാറ്റിവെച്ചിരിക്കുന്ന ആകെ തുക 871 മില്യണ്‍ യുഎസ് ഡോളറാണ്. അതായത് ഏകദേശം 8,361.6 കോടി ഇന്ത്യന്‍ രൂപ. ലോകകപ്പ് നേടുന്ന ടീമിന് പെര്‍ഫോമന്‍സ് സമ്മാനമായി 50 മില്യണ്‍ ഡോളര്‍ കിട്ടും. ടൂര്‍ണമെന്റ് തയ്യാറെടുപ്പ് തുകയായ 2.5 മില്യണ്‍ ഡോളര്‍ കൂടി ചേരുമ്പോള്‍ ആകെ സമ്മാനത്തുക 52.5 മില്യണ്‍ ഡോളര്‍ ആണ്. അതായത് ജേതാക്കള്‍ക്ക് മൊത്തം കൈയ്യില്‍ കിട്ടുക ഏകദേശം 504 കോടി രൂപയാണ്. പങ്കെടുത്ത എല്ലാവര്‍ക്കും കൈനിറയെ സമ്മാനംലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ മാറ്റുരച്ച സീസണ്‍ ആണിത്. 48 ടീമുകളാണ് കപ്പിനായി മത്സരിച്ചത്. പങ്കെടുത്ത ഏവര്‍ക്കും കൈനിറയെ പണം നല്‍കിയാമ് ഫിഫ മടക്കുന്നത്. അതായത് എല്ലാവര്‍ക്ക് മിനിമം ഗ്യാരണ്ടിയായി അടിസ്ഥാന തുക ഉറപ്പിക്കിയിട്ടുണ്ട്. ലോകകപ്പിന് യോഗ്യത നേടിയ 48 ടീമുകള്‍ക്കും ടൂര്‍ണമെന്റിലെ പ്രകടനം നോക്കാതെ തന്നെ കുറഞ്ഞത് 12.5 മില്യണ്‍ ഡോളര്‍ (ഏകദേശം 120 കോടി രൂപ) കിട്ടും. 10 മില്യണ്‍ ഡോളര്‍ യോഗ്യതാ തുകയും, 2.5 മില്യണ്‍ ഡോളര്‍ തയ്യാറെടുപ്പ് ഫീസും ഉള്‍പ്പെടെയാണിത്. ടീമുകളുടെ പെര്‍ഫോമന്‍സ് തുക റണ്ണേഴ്‌സ് അപ്പ് (രണ്ടാം സ്ഥാനം): 33 മില്യണ്‍ ഡോളര്‍ (ഏകദേശം 316.8 കോടി രൂപ). മൂന്നാം സ്ഥാനം: 29 മില്യണ്‍ ഡോളര്‍ (ഏകദേശം 278.4 കോടി രൂപ). നാലാം സ്ഥാനം: 27 മില്യണ്‍ ഡോളര്‍ (ഏകദേശം 259.2 കോടി രൂപ). ക്വാര്‍ട്ടര്‍ ഫൈനല്‍ (5 മുതല്‍ 8 വരെയുള്ള സ്ഥാനങ്ങള്‍): 19 മില്യണ്‍ ഡോളര്‍ വീതം (ഏകദേശം 182.4 കോടി രൂപ). റൗണ്ട് ഓഫ് 16 (9 മുതല്‍ 16 വരെയുള്ള സ്ഥാനങ്ങള്‍): 15 മില്യണ്‍ ഡോളര്‍ വീതം (ഏകദേശം 144 കോടി രൂപ). റൗണ്ട് ഓഫ് 32 (17 മുതല്‍ 32 വരെയുള്ള സ്ഥാനങ്ങള്‍): 11 മില്യണ്‍ ഡോളര്‍ വീതം (ഏകദേശം 105.6 കോടി രൂപ). ഗ്രൂപ്പ് ഘട്ടം (33 മുതല്‍ 48 വരെയുള്ള സ്ഥാനങ്ങള്‍): 9 മില്യണ്‍ ഡോളര്‍ വീതം (ഏകദേശം 86.4 കോടി രൂപ).റഫറികളും ഹാപ്പി 2026 ഫിഫ ലോകകപ്പ് നിയന്ത്രിക്കുന്ന റഫറിമാര്‍ക്ക് ഇത്തവണ കോളാണ്. റഫറിമാരുടെ ശമ്പള വിവരങ്ങള്‍ ഫിഫ ഔദ്യോഗികമായി പുറത്തുവിടാറില്ലെങ്കിലും, പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിവരങ്ങള്‍ ഇതാ.പ്രധാന റഫറിമാരുടെ വേതനം ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന പ്രധാന റഫറിക്ക് അടിസ്ഥാന പ്രതിഫലമായി 70,000 മുതല്‍ 100,000 ഡോളര്‍ വരെയാണ്. അതായത് ഏകദേശം 67.2 ലക്ഷം മുതല്‍ 96 ലക്ഷം രൂപ വരെ. മത്സരങ്ങള്‍ ഒന്നും നിയന്ത്രിച്ചില്ലെങ്കില്‍ പോലും ഈ തുക കിട്ടും. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍: ഗ്രൂപ്പ് ഘട്ടത്തില്‍ നിയന്ത്രിക്കുന്ന ഓരോ മത്സരത്തിനും 3,000 മുതല്‍ 5,000 ഡോളര്‍ വരെ (ഏകദേശം 2.88 ലക്ഷം മുതല്‍ 4.8 ലക്ഷം രൂപ വരെ) ഇവര്‍ക്ക് അധികമായി ലഭിക്കും. പ്രീ- ക്വാര്‍ട്ടര്‍ മുതല്‍ മുന്നോട്ടുള്ള മത്സരങ്ങള്‍ നിയന്ത്രിക്കുന്നവര്‍ക്ക് ഒരോ മാച്ചിനും 10,000 ഡോളര്‍ (ഏകദേശം 9.6 ലക്ഷം രൂപ) വീതം ലഭിക്കും.അസിസ്റ്റന്റ് റഫറിമാരും വി.എ.ആര്‍ (VAR) ഒഫീഷ്യലുകളുംമെയിന്‍ റഫറിക്ക് പുറമേ സൈഡ് റഫറിമാര്‍ക്കും, വാര്‍ ഒഫീഷ്യലുകള്‍ക്കും മികച്ച വേതനം ഫിഫ ഉറപ്പാക്കിയിട്ടുണ്ട്. ഇവര്‍ക്ക് അടിസ്ഥാന പ്രതിഫലമായി ഏകദേശം 25,000 ഡോളര്‍ (ഏകദേശം 24 ലക്ഷം രൂപ) കിട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തിന് 2,500 മുതല്‍ 3,000 ഡോളര്‍ വരെയും, നോക്കൗട്ട് മത്സരങ്ങള്‍ക്ക് 5,000 ഡോളര്‍ വരെയും കിട്ടും. ടൂര്‍ണമെന്റിലുടനീളം മികച്ച രീതിയില്‍ മത്സരങ്ങള്‍ നിയന്ത്രിക്കുകയും, ഫൈനല്‍ മത്സരം നിയന്ത്രിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുന്ന പ്രധാന റഫറിക്ക് അലവന്‍സുകളും, ബോണസുകളും ഉള്‍പ്പെടെ ആകെ 3,00,000 ഡോളര്‍ (ഏകദേശം 2.88 കോടി രൂപ) വരെ സമ്പാദിക്കാന്‍ സാധിക്കും.(മുകളില്‍ പറഞ്ഞ കണക്കുകള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. 1 ഡോളര്‍ എന്നാല്‍ 96 ഇന്ത്യന്‍ രൂപ എന്ന വിലയിരുത്തലിലാണ് കണക്കുകള്‍.)
Read News


