NEWS
സി.പി.ഐ അംഗത്വം പുതുക്കാതെ അഡ്വ.ജയശങ്കർ

കൊച്ചി: രാഷ്ട്രീയ വിമർശകൻ അഡ്വ.എ. ജയശങ്കർ സി.പി.ഐ അംഗത്വം പുതുക്കിയില്ല. പാർട്ടി ഹൈക്കോടതി ബ്രാഞ്ചിലെ അംഗമായിരുന്നു. സമയപരിധി കഴിഞ്ഞതിനാൽ ഇനി അടുത്ത വർഷം പുതിയ അപേക്ഷ സമർപ്പിച്ച് അംഗീകരിക്കപ്പെട്ടാലേ പുതുക്കാനാകൂ. സി.പി.ഐയുടെ അഭിഭാഷക സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഒഫ് ലായിലെ അംഗത്വം തുടരും. ഇടതുപക്ഷത്തിനെതിരെയും മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ വിമർശനം ചാനൽ ചർച്ചകളിൽ ഉയർത്തിയിരുന്ന ആളായതിനാൽ അംഗത്വം പുതുക്കുന്നതിൽ പാർട്ടി ഇടപെട്ടില്ലെന്നാണ് സൂചന. മുമ്പ് അംഗത്വം പുതുക്കാൻ ഹൈക്കോർട്ട് ഘടകം തയ്യാറാകാതിരുന്നപ്പോൾ ജയശങ്കർ മുൻകൈയെടുത്ത് പുതുക്കി വാങ്ങിയിട്ടുണ്ട്. നിലവിൽ അദ്ദേഹം പ്രതികരിച്ചിട്ടില്ല.


