NEWS

‘കുട്ടികൾക്ക് മാത്രം മതിയോ? സർക്കാർ ജീവനക്കാർക്ക് കളി കാണണ്ടേ’: അവധി പ്രഖ്യാപനത്തിന് പിന്നാലെ ‘കമന്റടി’


കോട്ടയം∙ കുട്ടികൾ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ പറ്റുന്നതാണെങ്കിൽ സാധിച്ചു കൊടുക്കണം സാറേ!. ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയ സർക്കാർ തീരുമാനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫെയ്സ്ബുക് പേജിൽ വന്ന ഒരു കമന്റാണിത്. കുട്ടികൾക്ക് ഫുട്ബാൾ മത്സരം കാണാൻ അവധി നൽകിയതിനെ അനുകൂലിക്കുന്ന കമന്റുകളാണ് അധികവും. അവധി ചോദിച്ചത് കുട്ടികളാണെങ്കിലും തീരുമാനം വന്ന ശേഷം കമന്റ് ബോക്സ് മുതിർന്നവർ കയ്യടക്കിയിരിക്കുകയാണ്.”കുട്ടികൾ ഫുട്ബോൾ കണ്ട് ഉറങ്ങട്ടെ, ലോകം ഒരുമിച്ച് ഫുട്ബോൾ ആഘോഷിക്കുന്ന ഈ രാത്രി കുഞ്ഞു മനസ്സുകൾക്ക് മറക്കാനാവാത്ത ഓർമകളാകട്ടെ”. ഇങ്ങനെയുള്ള കാവ്യാത്മകമായ കമന്റുകളും മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പേജിലുണ്ട്. അതേസമയം സർക്കാർ ജീവനക്കാർക്ക് കളി കാണണ്ടേ അവർക്കും കൊടുക്കണ്ടേ അവധി! എന്ന് ചോദിച്ചയാൾ തീർച്ചയായും ഒരു സർക്കാർ ജീവനക്കാരനായിരിക്കണം. “നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ” എന്ന കുഞ്ഞു കമന്റുകളും ഒട്ടേറെ.


Fashion ⏭️

Back to top button