NEWS
അമ്മയും മകനും പുറത്തുപോയി; 13കാരിയെ പിതാവ് വീടിനുള്ളിൽ ലൈംഗികമായി പീഡിപ്പിച്ചു

ന്യൂഡൽഹി∙ ജഹാംഗീർപുരിയിൽ 13 വയസ്സുകാരിയായ മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പ്രതി ഒളിവിലാണ്. ഇരയായ പെൺകുട്ടിയുടെ അമ്മ മഹീന്ദ്ര പാർക്ക് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തു. പിതാവ് കുടുംബത്തെ വിട്ടു മറ്റൊരു സ്ഥലത്താണ് താമസം. ഇരയായ പെൺകുട്ടിയും അമ്മയും 10 വയസ്സുള്ള അനിയനും ജഹാംഗീർപുരിയിലാണ് താമസിക്കുന്നത്. അമ്മയും അനിയനും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പിതാവ് വീട്ടിലെത്തിയതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. തന്നെ ശാരീരികമായി ഉപദ്രവിച്ചു. ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. പ്രതിെയ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Fashion ⏭️


