NEWS

വെമ്പായത്തെ ബാറിൽ സംഘർഷം; പെട്രോൾ ഒഴിച്ച് തീ കൊളുത്തി, 3 പേർക്ക് ഗുരുതര പൊള്ളൽ


തിരുവനന്തപുരം∙ വെമ്പായത്തെ ബാറിൽ രണ്ട് സംഘങ്ങൾ ഏറ്റുമുട്ടി. സംഘർഷത്തിനിടെ അക്രമി സംഘത്തിലെ ഒരാൾ‍ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ 3 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ, നൗഫൽ എന്നിവർക്കാണ് പരുക്കേറ്റത്. അനീഷിന്റെ നില ഗുരുതരമാണ്. ബാറിലെ എ.സി മുറിയിൽ ഇരുന്നു മദ്യപിക്കുന്നതിന് ഇടയിലായിരുന്നു സംഘർഷം. പെട്രോൾ വാങ്ങിവന്ന അനീഷ്, മറ്റുള്ളവരുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു. പെട്രോള്‍ ഒഴിച്ച അനീഷിന്റെ ദേഹത്തേക്കും തീപടർന്നു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.


Fashion ⏭️

Back to top button