BUSINESS

ESIC: മാസം 21,000 രൂപ വരെ ശമ്പളമുള്ളവര്‍ക്ക് ആശ്വാസം; ജോലി പോയാല്‍ 90 ദിവസം സാമ്പത്തിക സഹായം; കേന്ദ്ര പദ്ധതി നീട്ടി


ESIC ABVKY scheme: ശമ്പള വരുമാനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന നിരവധി കുടുംബങ്ങളുണ്ട് ഇന്ത്യയില്‍. കേരളത്തില്‍ തന്നെ ഒരാളുടെ വരുമാനത്തെ മാത്രം ആശ്രയിച്ചു ജ്ീവിക്കുന്ന കുടുംബങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ഇത്തരം കേസുകളില്‍, പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെട്ടാലുണ്ടാകുന്ന ബുദ്ധിമുട്ട് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? കുടുംബം പുലര്‍ത്താന്‍ പ്രയാസപ്പെടുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വലിയൊരു ആശ്രയമാകുകയാണ് ഇഎസ്‌ഐസി (ESIC). ഇഎസ്ഐസിയുടെ അടല്‍ ബിമിത് വ്യക്തി കല്യാണ്‍ യോജന എന്ന 90 ദിവസത്തെ സാമ്പത്തിക പരിരക്ഷാ പദ്ധതി 2027 വരെ നീട്ടിയത് മൂലം സാധാരണക്കാര്‍ക്കുള്ള നേട്ടങ്ങളെ പറ്റിയാണ് ഇന്ന് ഈ ലോഖനം പറയുന്നത്.ഇഎസ്ഐസി അടല്‍ ബിമിത് വ്യക്തി കല്യാണ്‍ യോജന ശമ്പള വരുമാനക്കാരായ മധ്യവര്‍ക്കാര്‍ക്ക് എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ESIC) എന്ന സ്ഥാപനത്തെ പറ്റി അറിയാമായിരിക്കും. ഇഎസ്ഐ (ESI) പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന താല്‍ക്കാലിക സാമ്പത്തിക സഹായ പദ്ധതിയാണ് അടല്‍ ബിമിത് വ്യക്തി കല്യാണ്‍ യോജന.പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാല്‍, മറ്റൊരു ജോലി കണ്ടെത്തുന്നത് വരെ സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഉപയോക്താക്കള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്കും, കുടുംബം പുലര്‍ത്തുന്നതിനും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പദ്ധതി ശ്രദ്ധിക്കുന്നു. ഇതിനായി ഒരു തുക നേരിട്ട് തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും.പദ്ധതി നീട്ടി2026 ജൂണ്‍ 30 വരെയായിരുന്നു സര്‍ക്കാര്‍ ഈ പദ്ധതി നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ഈ സ്‌കീം 2027 ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. അതായത് 2026 ജൂലൈ 1 മുതല്‍ 2027 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ജോലി നഷ്ടപ്പെടുന്ന യോഗ്യരായ തൊഴിലാളികള്‍ക്കും ഈ സാമ്പത്തിക സുരക്ഷിതത്വം ഉപയോഗപ്പെടുത്താം.ഇഎസ്ഐ പരിരക്ഷയുള്ള സ്വകാര്യ സ്ഥാപനങ്ങളിലോ, ഫാക്ടറികളിലോ ജോലി ചെയ്യുന്ന മലയാളികള്‍ക്കും ഈ സ്‌കീം നേട്ടമാകും. പ്രതിമാസ ശമ്പളം 21,000 രൂപയോ, അതില്‍ താഴെയോ ഉള്ള ഇഎസ്ഐ കാര്‍ഡുള്ള എല്ലാ ജീവനക്കാര്‍ക്കും ഈ സ്ഹായത്തിന് അര്‍ഹതയുണ്ട്.ആനുകൂല്യം ലഭിക്കാനുള്ള യോഗ്യതകള്‍ഈ സ്‌കീമിന്റെ നേട്ടം ലഭിക്കുന്നതിന് ജോലി നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പ് കുറഞ്ഞത് 2 വര്‍ഷമെങ്കിലും ഇഎസ്ഐ പരിരക്ഷയുള്ള ജോലി ചെയ്തിരിക്കണം. ജോലി നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പുള്ള കോണ്‍ട്രിബ്യൂഷന്‍ പിരീഡില്‍ (Contribution Period) കുറഞ്ഞത് 78 ദിവസത്തെ വിഹിതമെങ്കിലും ഇഎസ്ഐയിലേക്ക് അടച്ചിരിക്കണം. കൂടാതെ തൊട്ടുമുമ്പുള്ള രണ്ട് വര്‍ഷത്തെ മറ്റ് 3 കോണ്‍ട്രിബ്യൂഷന്‍ പിരീഡുകളില്‍ ഏതെങ്കിലും ഒന്നില്‍ കുറഞ്ഞത് 78 ദിവസത്തെ വിഹിതം അടച്ചിട്ടുണ്ടാകണം.സാമ്പത്തിക സഹായം എങ്ങനെ, എത്ര? തൊഴിലാളിയുടെ ശരാശരി പ്രതിദിന വരുമാനത്തിന്റെ (Average Daily Wages) 50 ശതമാനം തുകയാകും ഈ സ്‌കീം വഴി സഹായമായി ലഭിക്കുക. ഇത് ഒരു താല്‍ക്കാലിക തൊഴിലില്ലായ്മ വേതനം ആണെന്ന് പറയാം. ജോലി നഷ്ടപ്പെട്ട് പുതിയൊരു ജോലി കണ്ടെത്തുന്നത് വരെ ജീവനക്കാര്‍ക്കും, കുടുംബത്തിന് പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. പരമാവധി 90 ദിവസം (3 മാസം) ആകും ഇത്തരത്തില്‍ സഹായം ലഭിക്കുക. ഈ തുക വീട്ടുചിലവുകള്‍ക്കോ, മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാം. തുക നേരിട്ട് ജീവനക്കാരന്റെ അക്കൗണ്ടില്‍ ലഭ്യമാകും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ഒരു തൊഴിലാളിക്ക് ജീവിതത്തില്‍ ഒരു തവണ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂവെന്നു കൂടി നിങ്ങള്‍ അറിയേണ്ടതുണ്ട്. കമ്പനി പൂട്ടുകയോ, ആളെ കുറയ്ക്കുകയോ ചെയ്യുന്നത് വഴി ജോലി നഷ്ടപ്പെടുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ സഹായം ലഭിക്കുക. തൊഴിലാളിയുടെ മോശം പെരുമാറ്റം മൂലമുള്ള പിരിച്ചുവിടല്‍, സ്വമേധയാ ഉള്ള വിരമിക്കല്‍, അച്ചടക്ക നടപടികള്‍ എന്നിവ മൂലമാണ് ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ഈ സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിന് ശേഷം തൊഴിലാളിക്ക് ഓണ്‍ലൈനായി ഈ ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കാം.


Read News

Back to top button